പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും യൂട്യൂബറുമായ ‘ഖാന്‍ സര്‍’ വിവാഹം കഴിച്ചതായി വെളിപ്പെടുത്തല്‍. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളുമായി നേരിട്ട് വാര്‍ത്ത പങ്കിട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണമാണ് വിവാഹവാര്‍ത്ത രഹസ്യമാക്കി വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 6 ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കും.
അധ്യാപനത്തോടുള്ള തന്റെ അടിസ്ഥാനപരമായ സമീപനത്തിനും അര്‍പ്പണബോധത്തിനും പേരുകേട്ട ഖാന്‍ സര്‍ വിവാഹം സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ എഎസ് ഖാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘ഫൈസല്‍ ഖാന്‍’ എന്ന തന്റെ പേരുപോലും വ്യക്തമായി സ്ഥിരീകരിക്കാത്ത അദ്ദേഹം സ്വകാര്യ ജീവിതത്തിന്റെ പല വശങ്ങളും ശ്രദ്ധയില്‍പ്പെടാതെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട് ജൂണ്‍ 2 ന് പട്നയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ചടങ്ങിനായി ഡിജിറ്റല്‍ ക്ഷണങ്ങള്‍ അയച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വരുന്ന തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പരിപാടിയും ഉള്‍പ്പെടെ രണ്ട് പരിപാടികളും ലളിതമായിരിക്കുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ”ഞാന്‍ ആദ്യം നിങ്ങളോട് എല്ലാം പറഞ്ഞു, നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി,” അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു, ”ജൂണ്‍ 2 ലെ സ്വീകരണത്തിന് ശേഷം, ജൂണ്‍ 6 ന് എന്റെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഞാന്‍ ഒരു പ്രത്യേക വിവാഹ വിരുന്ന് സംഘടിപ്പിക്കും.” രണ്ട് പരിപാടികള്‍ക്കുമുള്ള ഒരുക്കങ്ങള്‍ പട്നയില്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖാന്‍ ജിഎസ് റിസര്‍ച്ച് സെന്റര്‍ എന്ന വളരെ ജനപ്രിയമായ ഒരു യൂട്യൂബ് ചാനലിലൂടെയാണ് ‘ഖാന്‍സാര്‍’ ശ്രദ്ധനേടിയത്. സങ്കീര്‍ണ്ണമായ വിഷയങ്ങളെ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതി പരക്കെ പ്രശംസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്തമായ അധ്യാപന ശൈലിയും വിദ്യാര്‍ത്ഥികളോടുള്ള അര്‍പ്പണബോധവും സാമൂഹ്യമാധ്യമത്തില്‍ വന്‍ ആരാധകരെ നേടിക്കൊടുത്തു. ഖാന്‍ സാര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പാര്‍മര്‍ മിഷന്‍ സ്‌കൂളിലാണ്. തുടര്‍ന്ന് അലഹബാദ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് പോയി, അവിടെ അദ്ദേഹം ഭൂമിശാസ്ത്രത്തില്‍ ബിഎസ്സി, എംഎസ്സി, എംഎ എന്നിവയില്‍ ബിരുദം നേടി.
2021ല്‍, ഫ്രാന്‍സ്-പാകിസ്ഥാന്‍ ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വീഡിയോ, എക്‌സില്‍ പോസ്റ്റ് ചെയ്തത് അദ്ദേഹത്തെ വിവാദത്തിലാക്കി. ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തെ ഇസ്ലാമോഫോബിയ ആരോപിച്ചു. 2022-ല്‍, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ എന്‍ടിപിസി പരീക്ഷയുമായി ബന്ധപ്പെട്ട അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ ഒരു കേസുമുണ്ട്.