Celebrity

വാതുവെപ്പ് കേസ്: യുവരാജ് സിംഗ്, സോനു സൂദ്, ഉർവശി റൗട്ടേല എന്നിവരുടെ 7.9 കോടി ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, സിനിമ താരങ്ങളായ ഉര്‍വശി റൗട്ടേല, സോനു സൂദ്, ടി.എം.സി: മുന്‍ എം.പി. മിമി ചക്രബര്‍ത്തി എന്നിവരുടെതോയി മൊത്തം 7.9 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.

നടി നേഹ ശര്‍മ്മ, ബംഗാളി നടന്‍ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട 1,000 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. നിയമവിരുദ്ധമായ ഓഫ്‌ഷോര്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ ‘1റ്റ ബെറ്റി’ന്റെ നടത്തിപ്പുകാര്‍ക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്.


യുവരാജ് സിങ്ങിന്റെ 2.5 കോടിയുടെ സ്വത്താണു കണ്ടുകെട്ടിയത്. സൂദ്-ഒരു കോടി, മിമി ചക്രവര്‍ത്തി- 59 ലക്ഷം, നേഹ ശര്‍മ-1.26 കോടി, ഉത്തപ്പ- 8.26 ലക്ഷം, ഹസ്ര- 47 ലക്ഷം. റൗട്ടേലയുടെ അമ്മയുടെ 2.02 കോടിയുടെ സ്വത്തും കണ്ടുകെട്ടി. 1റ്റബെറ്റിന്റെ പ്രചാരണത്തിനായി താരങ്ങള്‍ വിദേശ സ്ഥാപനങ്ങളുമായി ബോധപൂര്‍വം കരാറുകളില്‍ ഏര്‍പ്പെട്ടതായി ഇ.ഡി. കണ്ടെത്തി.