തൃശൂർ ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് . സഞ്ജുവിന്റെ കളിയിലുണ്ടായ പുരോഗതിയിലും ഐപിഎല്ലിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിലും താൻ അതീവ സന്തുഷ്ടനാണെന്ന് യുവരാജ് പറഞ്ഞു. തൃശൂർ മരത്താക്കരയിലുള്ള ധനലക്ഷ്മി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫിസിലെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു യുവരാജ്. View this post on Instagram A post shared by IndianCinemaGallery (@indiancinemagallery_official) ‘‘കൊച്ചിയിൽ കളിച്ചപ്പോഴൊക്കെ വലിയ പിന്തുണയാണ് മലയാളി ആരാധകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ജയിച്ചാലും തോറ്റാലും Read More…
Tag: Yuvraj Singh
‘എന്നെ അധിക്ഷേപിച്ചവർക്കൊപ്പം ഇരിക്കാനില്ല’ ; വീണ്ടും ‘ബോംബ്’ പൊട്ടിച്ച് യുവരാജ്! ‘സഞ്ജുവിന്റെ ഫുട്ട്‌വർക്ക് മെച്ചപ്പെടുത്തേണ്ടതുണ്ട്’
ക്രിക്കറ്റ് കമന്ററി ബോക്സിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്തെത്തി. തനിക്കെതിരെ ‘വ്യക്തിപരമായ പരാമർശങ്ങൾ’ നടത്തിയവർക്കൊപ്പം ഇരുന്ന് ജോലി ചെയ്യാൻ താൽപ്പര്യമില്ലെന്നാണ് യുവരാജ് പറഞ്ഞത്. വിരമിച്ച ശേഷം സഹതാരങ്ങളിൽ പലരും കമന്ററിയിലേക്ക് തിരിഞ്ഞപ്പോഴും യുവരാജ് ഗോൾഫ് കളിക്കുന്നതിലും താരങ്ങളെ പരിശീലിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ കളിയെക്കുറിച്ചല്ലാതെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയവരോട് തനിക്ക് ഇപ്പോഴും വിയോജിപ്പുണ്ടെന്നും അങ്ങനെയുള്ളവർക്കൊപ്പം ഇരിക്കാൻ ആഗ്രഹിക്കാത്തതാണ് കമന്ററിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം Read More…
യുവരാജിന്റെ 6 സിക്സറുകൾ, കോലിയുടെ അപ്രമാദിത്വം, ഗെയിലിന്റെ ഇരട്ട സെഞ്ചുറി… ട്വന്റി 20യിലെ ആവേശ നിമിഷങ്ങള്‍ – വീഡിയോ
ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ആവേശകരവും കൗതുകകരവുമായ ചില റെക്കോർഡുകൾ താഴെ നൽകുന്നു. ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്ന ചില നിമിഷങ്ങളാണിവ. യുവരാജ് സിംഗിന്റെ ആറ് സിക്സറുകൾ: 2007-ലെ പ്രഥമ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് ഒരോവറിലെ ആറ് പന്തും സിക്സർ പറത്തിയത് ആർക്കും മറക്കാനാവില്ല. വെറും 12 പന്തിൽ നിന്നാണ് യുവി അന്ന് അർധസെഞ്ചുറി തികച്ചത്. ഇന്നും ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി എന്ന റെക്കോർഡ് യുവരാജിന്റെ പേരിലാണ്. വിരാട് കോലിയുടെ ആധിപത്യം: ടി20 ലോകകപ്പ് Read More…
വാതുവെപ്പ് കേസ്: യുവരാജ് സിംഗ്, സോനു സൂദ്, ഉർവശി റൗട്ടേല എന്നിവരുടെ 7.9 കോടി ഇഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, സിനിമ താരങ്ങളായ ഉര്‍വശി റൗട്ടേല, സോനു സൂദ്, ടി.എം.സി: മുന്‍ എം.പി. മിമി ചക്രബര്‍ത്തി എന്നിവരുടെതോയി മൊത്തം 7.9 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നടി നേഹ ശര്‍മ്മ, ബംഗാളി നടന്‍ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട 1,000 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് Read More…
ഒരോവറില്‍ പരമാവധി എത്ര റണ്‍സ് കിട്ടും? യുവരാജിനെയും ഗെയിനെയും തകര്‍ത്ത് ഡാരിയസ് വിസ്സര്‍
ഒരോവറില്‍ ക്രിക്കറ്റില്‍ പരമാവധി എടുക്കാന്‍ കഴിയുന്ന റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ്രാജ് സിംഗിനെയും വെസ്റ്റിന്‍ഡീസിന്റെ മിന്നല്‍പിണര്‍ ക്രിസ് ഗെയിലിനെയും ആരാധകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരികയും ചെയ്തേക്കാം. എന്നാല്‍ രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്‍.വനുവാട്ടുവിനെതിരായ ടി20 മത്സരത്തില്‍ വിസ്സര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ പിറന്നത് 39 റണ്‍സായിരുന്നു. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന പുരുഷ ടി20 ഇന്റര്‍നാഷണല്‍ ലോക റെക്കോര്‍ഡും ഇതായിരുന്നു. Read More…
‘ഞാനും അയാളും ഒരിക്കലും നല്ല സുഹൃത്തുക്കളായിരുന്നില്ല’ ; ധോണിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് യുവരാജ്
നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി അടുത്ത സൗഹാര്‍ദ്ദം ഇല്ലായിരുന്നെന്ന് ഇന്ത്യയുടെ മുന്‍ സൂപ്പര്‍താരം യുവ്‌രാജ് സിംഗ്. 17 വര്‍ഷം ദേശീയ ടീമിനെ പ്രതിനിധീകരിച്ച് യുവരാജ് സിംഗ് 1983 ന് ശേഷം ഇന്ത്യ ആദ്യമായി ധോണിക്ക് കീഴില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ മാന്‍ ഓഫ് ദി സീരീസ് ആയിരുന്നു. തന്റെ കരിയറിലെ ഭൂരിഭാഗം മത്സരങ്ങളിലും യുവരാജ് ധോണിയുടെ കീഴിലാണ് കളിച്ചത്. 2007 ല്‍ ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഏറെക്കുറെ അടുത്ത കാലത്ത് ടീമില്‍ എത്തുകയും ഏറെക്കാലം Read More…
11 പന്തുകളില്‍ 50, എട്ടു സിക്‌സറുകളും ഒരു ഫോറും; യുവരാജിന്റെ റെക്കോഡ് തകര്‍ത്ത് അശുതോഷ് ശര്‍മ്മ
റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഒരു മതവും വിശ്വാസവും സന്തോഷവും ആവേശവുമൊക്കെയായ ഇന്ത്യയില്‍ ക്രിക്കറ്റിലെ റെക്കോഡുകള്‍ കുറിക്കുന്നതും തകര്‍ക്കപ്പെടുന്നതുമൊന്നും ഒരു പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ ഏറ്റവും മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന് പേരുള്ള യുവ്‌രാജ് സിംഗ് 16 വര്‍ഷമായി കൊണ്ടുനടന്ന വേഗമേറിയ അര്‍ദ്ധസെഞ്ച്വറിയുടെ നേട്ടം ഇനി റെയില്‍വേയുടെ അശുതോഷ് ശര്‍മ്മ ഏറ്റെടുത്തു. 11 പന്തില്‍ ഫിഫ്റ്റിയടിച്ചാണ് ശര്‍മ്മ യുവിയുടെ നേട്ടം രണ്ടാം സ്ഥാനത്താക്കിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ യുവരാജ് നേടിയ ഫിഫ്റ്റിയാണ് അശുതോഷ് Read More…
വെറും 20 ഓവറില്‍ 314 റണ്‍സ്, ഒമ്പത് പന്തില്‍ ഫിഫ്റ്റി ; നേപ്പാള്‍ റെക്കോഡിട്ടപ്പോള്‍ തകര്‍ന്നത് യുവിയുടെ റെക്കോര്‍ഡ്
വെറും 20 ഓവറില്‍ 300 ന് മുകളില്‍ റണ്‍സും ഒമ്പത് പന്തില്‍ ഒരാള്‍ക്ക് അര്‍ദ്ധശതകവുമായി ഏഷ്യന്‍ ഗെയിംസില്‍ നേപ്പാള്‍ കുറിച്ചത് റെക്കോഡ്. ടടി20 യുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നത് ഏഷ്യന്‍ ഗെയിംസിലെ നേപ്പാള്‍ മംഗോളിയ മത്സരത്തിലായിരുന്നു. വേഗമേറിയ അര്‍ദ്ധശതകം, ശതകം, ടി20 യിലെ കൂറ്റന്‍ സ്‌കോര്‍ എന്നിവയെല്ലാം മത്സരത്തിന്റെ പ്രത്യേകതകളായിരുന്നു. മത്സരത്തില്‍ നേപ്പാള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചുകൂട്ടിയത്. 2019ല്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ കുറിച്ച മൂന്നിന് 278 റണ്‍സ് Read More…
ഏകദിനം കളിക്കാന്‍ അറിയാത്തവന്‍ എന്ന് വിളിച്ചവര്‍ എവിടെ? വിമര്‍ശകരുടെ വായടപ്പിച്ച് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട്
തുടര്‍ച്ചയായി മൂന്ന് ഏകദിനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഇയാളെ എന്തിന് ടീമിലെടുത്തു എന്ന് ചോദിച്ച വിമര്‍ശകരൊക്കെ ഇപ്പോള്‍ എവിടെയാണ്? ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മദ്ധ്യനിരയുടെ നട്ടെല്ല് സൂര്യകുമാര്‍ യാദവാണ്. മൂന്ന് ഡക്കുകള്‍ക്ക് ശേഷം കിട്ടിയ ഏകദിനത്തില്‍ നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിച്ച സൂര്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം ഏകദിനത്തില്‍ നടത്തിയത് വെടിക്കെട്ട്. സൂര്യകുമാര്‍ 37 പന്തില്‍ പുറത്താകാതെ നേടിയത് 72 റണ്‍സാണ്. ഐപിഎല്ലില്‍ മൂംബൈ ഇന്ത്യന്‍സില്‍ തന്റെ ടീമംഗം കൂടിയായ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ പേടിസ്വപ്നമായി മാറിയ സൂര്യ ഗ്രീനിന്റെ Read More…









