Lifestyle

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നരച്ച മുടി സ്വാഭാവികമായി കറുക്കാന്‍ സഹായിക്കും

മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. മുടി നരയ്ക്കുന്നതും എല്ലാവരുടേയും പ്രധാന പ്രശ്‌നമാണ്. മികച്ച ഭക്ഷണവും മുടി നരയ്ക്കാന്‍ സഹായിക്കുന്നു. നരച്ച മുടി സ്വാഭാവികമായി കറുപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം….

  • സാല്‍മണ്‍ – പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് സാല്‍മണ്‍. ഇത് തലയോട്ടിയുടെ ആരോഗ്യം മികച്ചതാക്കാനും മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കുന്നു.
  • ബെറിപ്പഴങ്ങള്‍ – സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങള്‍ വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും നരയെ തടയുകയും ചെയ്യുന്നു.
  • ബദാം – ബദാമില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ തടയാനും ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
  • ഇലക്കറികള്‍ – കെയ്ല്‍, ചീര തുടങ്ങിയ ഇലക്കറികളില്‍ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിനുകളായ എ, സി എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
  • കാരറ്റ് – ബീറ്റാ കരോട്ടിന്‍ വിറ്റാമിന്‍ എ എന്നിവയാല്‍ സമ്പന്നമാണ് കാരറ്റ്. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നതിനും മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
  • വാല്‍നട്ട് – വാല്‍നട്ടിലെ കോപ്പറിന്റെ സാന്നിധ്യം മുടിയുടെ ആരോഗ്യം മികച്ചതാക്കാനും മുടിക്ക് തിളക്കം ലഭിക്കാനും സഹായിക്കുന്നു.
  • നെല്ലിക്ക – നെല്ലിക്കയില്‍ വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യം മികച്ചതാക്കാനും അകാലനര തടയാനും സഹായിക്കുന്നു.