Healthy Food

വെളുത്തുള്ളി പച്ചയ്ക്കു കഴിച്ചാൽ?

പച്ച വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യും. ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു.

വെളുത്തുള്ളിയിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. വെളുത്തുളളി വേവിച്ചു കഴിക്കുന്നതിനെക്കാൾ പച്ചയ്ക്കു തിന്നുന്നതാണു നല്ലത്. വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു.

ഇവയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക്, സെലിനിയം എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ സി, എ, ബി എന്നിവയാല്‍ സമ്പന്നമാണ് വെളുത്തുള്ളി . യൂറിക് ആസിഡ് അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉള്ള രോഗികള്‍ക്ക് ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നത് ഇവ വളരെ പ്രയോജനകരമാണ്. വെളുത്തുള്ളിയുടെ ഉപഭോഗം യൂറിക് ആസിഡിലും ഉയര്‍ന്ന കൊളസ്‌ട്രോളിലും ഉപയോഗപ്രദമാണ് .

പച്ച വെളുത്തുള്ളി കഴിക്കുന്നതിന്റെ ഗുണങ്ങള്‍

  1. ചീത്ത കൊളസ്ട്രോളിന് ഗുണം ചെയ്യും: അസംസ്‌കൃത വെളുത്തുള്ളി എല്‍ഡിഎല്‍ കുറയ്ക്കുന്നു, അതായത് ചീത്ത കൊളസ്ട്രോള്‍. ഒപ്പം എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു . ജേര്‍ണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വെളുത്തുള്ളി ധമനികളില്‍ നിന്ന് ചീത്ത കൊളസ്‌ട്രോള്‍ ഫില്‍ട്ടര്‍ ചെയ്യുകയും മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
  2. യൂറിക് ആസിഡിനെ നിയന്ത്രിക്കുന്നു: ദിവസവും വെളുത്തുള്ളി കഴിക്കുന്നത് യൂറിക് ആസിഡിനെ നിയന്ത്രിക്കുന്നു. സന്ധികളുടെ വീക്കം കുറയ്ക്കുകയും അസഹനീയമായ സന്ധി വേദനയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു . ഇതിലടങ്ങിയിരിക്കുന്ന അല്ലിസിന്‍ സംയുക്തം യൂറിക് ആസിഡിനെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.
  3. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു : പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ബി6, മാംഗനീസ്, സെലിനിയം എന്നിവയാല്‍ സമ്പന്നമാണ് ഇവ . ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിന്റെ സ്ഥിരമായ ഉപയോഗം ജലദോഷവും പനിയും കുറയ്ക്കുന്നു. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ദിവസവും വെളുത്തുള്ളി കഴിക്കുന്ന ആളുകള്‍ക്ക് ജലദോഷമോ പനിയോ വരാനുള്ള സാധ്യത 63% ത്തോളം കുറവാണ്.
  4. ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്തുന്നു: വെളുത്തുള്ളിക്ക് ചൂടു നല്‍കുന്ന ഒരു ഗുണമുണ്ട്. അതുകൊണ്ട് മഞ്ഞുകാലത്ത് ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇതില്‍ അലിസിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അല്ലിസിന്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു.

എപ്പോള്‍, എത്രമാത്രം കഴിക്കണം?

പച്ച വെളുത്തുള്ളി രാവിലെ കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും 2 അല്ലി വെളുത്തുള്ളി കഴിക്കാം. 2 വെളുത്തുള്ളി അല്ലി രാത്രി കിടക്കുന്നതിന് മുമ്പ് വെള്ളത്തില്‍ കുതിര്‍ക്കുക. രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുക. ഏതെങ്കിലും തരത്തിലുള്ള അലര്‍ജി, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ നേരിടുന്നവര്‍ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക .

Leave a Reply

Your email address will not be published. Required fields are marked *