Oddly News

‘പുഷ്പ: ദി റൈസി’ ലെ ശ്രീവള്ളി ഗാനവുമായി നെതര്‍ലണ്ടുകാരി എമ്മ ഹീസ്റ്റേഴ്സ്

2021 ല്‍ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ഹിറ്റ് ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനം ആലപിച്ച ഡച്ച് ഗായിക എമ്മ ഹീസ്റ്റേഴ്സ് ഓണ്‍ലൈനില്‍ ഹൃദയം കീഴടക്കുന്നു. ഇന്ത്യന്‍ സിനിമകളിലെ ഹിന്ദിഗാനങ്ങള്‍ പാടി മുമ്പും ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള എമ്മയുടെ ശ്രീവല്ലി പാട്ടിന് ഒഫീഷ്യല്‍ മ്യൂസിക് വീഡിയോ യൂട്യൂബില്‍ ഇതുവരെ 33 ദശലക്ഷം വ്യൂസുണ്ട്.

ഹാര്‍ഡി സന്ധുവിന്റെ ബിജ്ലീ ബിജ്ലീ, ശ്രീവല്ലിയുടെ അതേ സിനിമയിലെ മറ്റൊരു ഗാനമായ ഓ ആന്റവ തുടങ്ങിയ ഗാനങ്ങളും എമ്മ കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റൊരു രാജ്യത്തെ മറ്റൊരു ഭാഷക്കാരി ഇന്ത്യയിലെ തെലുങ്ക് ഗാനം ആലപിക്കുന്നത് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കമന്റുകളുടെ പ്രളയവുമാണ്.

‘കൊള്ളാം അതിശയം. ഐ പ്രൗഡ് ഓഫ് യു’, ‘വളരെ നന്നായി ശ്രമിച്ചു’ എന്നിങ്ങനെയുള്ള കമന്റുകളോടെ, ഓണ്‍ലൈനില്‍ ആളുകള്‍ അവളുടെ ശ്രീവല്ലി ആലാപനത്തെ ഇഷ്ടപ്പെടുന്നു. ഒരു ഉപയോക്താവ് പറഞ്ഞു, ‘കരയുടെയും കടലിന്റെയും ആകാശത്തിന്റെയും അതിര്‍ത്തികള്‍ക്ക് രണ്ട് രാജ്യങ്ങളെ വേര്‍തിരിക്കാനാവില്ലെന്ന് നിങ്ങള്‍ തെളിയിച്ചു.” ഇങ്ങിനെയൊക്കെയാണ് പ്രതികരണങ്ങള്‍.

എമ്മ വെറുമൊരു ഗായിക മാത്രമല്ല രണ്ട് മില്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള അവള്‍ക്ക് ഒരു ഫാന്‍ ക്ലബുണ്ട്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും അഭിനയിക്കുന്ന സിനിമയിലെ ഒറിജിനല്‍ പാടിയത് സിഡ് ശ്രീറാമായിരുന്നു.