Entertainment Featured

ആദ്യം ഫേസ്ബുക്കില്‍ മെസേജ് അയച്ചു, പിന്നെ പോണ്ടിച്ചേരിക്ക് ട്രിപ്പ് പോയി: തന്റെ പ്രണയത്തെക്കുറിച്ച് ദുല്‍ഖര്‍

അമാലുമായുള്ള പ്രണയത്തെപ്പറ്റി തുറന്ന് പറഞ്ഞ് ദുല്‍ഖര്‍. ഒരു ഹിന്ദി ആല്‍ബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴയിരുന്നു ദുല്‍ഖര്‍ തന്റെ പ്രണയകാലം വെളിപ്പെടുത്തിയത്. ” സമൂഹമാധ്യമങ്ങള്‍ സജീവമല്ലാതിരുന്ന കാലത്താണ് ഞാനും അമാലും സുഹൃത്തുക്കളാകുന്നത്. 2000ത്തിന്റെ തുടക്കത്തിലായിരുന്നു അത്. ഞങ്ങള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്. അവള്‍ എന്റെ അഞ്ചു വര്‍ഷം ജൂനിയര്‍ ആയിരുന്നു. ആ സമയത്ത് ഞാന്‍ അവളെ മറ്റൊരുരീതിയില്‍ കണ്ടിട്ടില്ല. ഞാന്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ നിനക്ക് സെറ്റിലാകാന്‍ സമയമായി എന്ന് വീട്ടുകാര്‍ പറഞ്ഞു. നീ വിവാഹം കഴിക്കാന്‍ ഒരാളെ കണ്ടെത്തണം അല്ലെങ്കില്‍ ഞങ്ങള്‍ കെണ്ടത്താം. പക്ഷേ എനിക്ക് അറേഞ്ച് മാര്യേജ് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് വിവാഹാലോചന വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയിരിക്കെ അമാലിനെ ചെന്നൈയില്‍ വച്ച് വീണ്ടും കാണാന്‍ ഇടയായി. തികച്ചും അപ്രതീക്ഷിതമായി അവള്‍ ഇടിയ്ക്കിടെ എന്റെ മുന്നില്‍ വന്ന് പെടുന്നത് ഞാന്‍ ്രശദ്ധിച്ചു. മുന്‍പ് പുറത്തു വച്ച് അമാലിനെ ഞാന്‍ അതികം കണ്ടിട്ടില്ല. ഇപ്പോള്‍ എവിടെ തിരിഞ്ഞാലും അമാലിനെ എവിടെയെങ്കിലും വച്ച് കാണും. എന്തുകൊണ്ടാണ് ഇടയ്ക്കിടെ ഇങ്ങനെ കാണാന്‍ ഇടയാക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. പാര്‍ലറില്‍ പോകുമ്പോഴും സിനിമ കാണാന്‍ പോകുമ്പോഴും ഞാന്‍ അവളെ കാണാന്‍ തുടങ്ങി. സത്യത്തില്‍ അത് ഒരു സൈന്‍ ആയാണ് തോന്നിയത്. അങ്ങനെ ഒരിക്കല്‍ ഫേസ്ബുക്കില്‍ ഞാന്‍ അവള്‍ക്ക് മെസേജ് അയച്ചു. കുറച്ച് ദിവസം സംസാരിച്ചപ്പോള്‍ പുറത്ത് നേരിട്ട് വന്ന് കാണാം എന്ന് ഞങ്ങള്‍ തിരുമാനിച്ചു. ഇതെല്ലാം മാതാപിതാക്കള്‍ അറിഞ്ഞുകൊണ്ട് തെന്നയായിരുന്നു. എല്ലാവര്‍ക്കും താല്‍പര്യം ഉണ്ടെങ്കില്‍ ഞാന്‍ അവളെ ഒന്നുകാണാം എന്ന് വീട്ടില്‍ പറഞ്ഞു. രണ്ട് സ്‌കൂള്‍ സുഹൃത്തുക്കള്‍ കാപ്പികൂടിക്കാന്‍ പോകുന്നു എന്നേ അന്ന് കരുതിയുള്ളു. അവിെട വച്ച് കണ്ട് പിറ്റേന്ന് ഞങ്ങള്‍ പോണ്ടിച്ചേരിക്ക് ഒരു യാത്ര പോയി. പക്ഷേ അത് എന്നോടവള്‍ക്ക് താല്‍പര്യമുണ്ടെന്ന് മനസിലായതിന് ശേഷമായിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു. വീട്ടകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു തങ്ങളുടെതേന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.