Oddly News

‘നിങ്ങളെ വിവാഹമോചനംചെയ്യുന്നു’ ഷെയ്ഖ മഹ്‌റടെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റ് വൈറലായി

ഷെയ്ഖ് മാനിഅ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാനിഅ് അല്‍മക്തൂമുമായുള്ള വിവാഹബന്ധം ഭാര്യ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് വേര്‍പെടുത്തിയോ? അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന തലക്കെട്ട് ഇപ്പോള്‍ ഈ വിഷയമാണ്. ഇന്‍സ്റ്റാഗ്രാമില്‍ മഹ്‌റ ബിന്‍ത് മുഹമ്മദ് റാഷിദ് അല്‍ മക്തൂം ഇട്ട പോസ്റ്റാണ് ഇതിന കാരണമായി മാറിയിരിക്കുന്നത്.

ഭര്‍ത്താവ് മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍ ഞാന്‍ വിവാഹമോചനം പ്രഖ്യാപിക്കുന്നു എന്നാണ് കുറിപ്പ്. തുടര്‍ന്ന് മൂന്ന് തവണ വിവാഹമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ മുന്‍ഭാര്യ എന്നാണ് പോസ്റ്റിനൊടുവില്‍ പറഞ്ഞിട്ടുള്ളത്. ഇസ്‌ളാംആചാരപ്രകാരമുള്ള വിവാഹമോചനം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇരുവരും വിവാഹമോചിതരായി എന്ന് തന്നെയാണ് സൂചനകള്‍. ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു രണ്ട് മാസത്തിന് ശേഷമാണ് വിവാഹമോചന പോസ്റ്റ് വന്നിരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ വിശ്വാസവഞ്ചന ആരോപിച്ചാണ് വിവാഹമോചനം പ്രഖ്യാപിച്ചത്.

”പ്രിയ ഭര്‍ത്താവേ…നിങ്ങള്‍ കൂട്ടുകാരുമായി തിരക്കിലായതിനാല്‍ ഞാന്‍ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. നിങ്ങളുമായി വിവാഹമോചനം ചെയ്യുന്നു, വിവാഹമോചനം ചെയ്യുന്നു, വിവാഹമോചനം ചെയ്യുന്നു. നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുക, നിങ്ങളുടെ മുന്‍ഭാര്യ” ഇങ്ങിനെയായിരുന്നു ഇന്‍സ്റ്റയില്‍ മഹ്‌റ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ്.

എന്തായാലൂം ഷെയ്ഖ് മെഹ്‌റയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങളും മഹ്‌റ ഒഴിവാക്കിയിട്ടുള്ളതായും ഫോളോവേഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. ഷെയ്ഖ് മഹ്‌റയുടേയും ഷെയ്ഖ് മാനി അല്‍ മക്തൂമിന്റെയും വിവാഹം നടന്നത് കഴിഞ്ഞവര്‍ഷം ജൂണില്‍ ദുബായ് വേള്‍ഡ് സെന്ററിലെ സയീദ്ഹാളിലാണ്. 26 കാരിയായ ഷെയ്ഖ് മഹ്‌റ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടിയ ആളാണ്.