Crime

മയക്കു മരുന്നു ശേഖരവും സെക്സ് ടോയ്സുകളുമായി പ്രശസ്ത നടിയും രണ്ട് ‘സെലിബ്രിറ്റികളും’ അറസ്റ്റില്‍

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ലഹരി മരുന്നും സെക്സ് ടോയ്സുകളുടെ ശേഖരവുമായി പ്രശസ്ത കുവൈത്തി നടി അറസ്റ്റിൽ. നടിയെ കോടതി 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രക്തപരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.

സാല്‍മിയ പ്രദേശത്ത് സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രശസ്ത നടി അടക്കം രണ്ടു സെലിബ്രിറ്റികള്‍ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഹമദ് അല്‍മുനീഫിയുടെ നിർദേശം അനുസരിച്ചാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്.

മയക്കുമരുന്ന്, മദ്യം, ലൈംഗിക കളിപ്പാട്ടങ്ങൾ എന്നിവ കൈവശം വച്ചതായി കണ്ടെത്തിയ രണ്ട് പ്രശസ്ത കലാകാരന്മാരെയും ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ പിടികൂടി. ലഹരിയിലായിരുന്ന യുവതിയോടൊപ്പം മറ്റൊരു പ്രശസ്ത വ്യക്തിയെയും കസ്റ്റഡിയിലെടുത്തു. സംശയിക്കപ്പെടുന്നവരെ മയക്കുമരുന്ന് നിയന്ത്രണ ജനറൽ വകുപ്പിന് കൈമാറി.