Oddly News

ചൈനയ്ക്കുവേണ്ടി റോബോട്ടുകളും ഡ്രോണുകളും ഇനി യുദ്ധം ചെയ്യും; യുദ്ധഭൂമിയില്‍ ആളില്ലാ സൈന്യം


സൈന്യത്തെയും സാങ്കേതികവിദ്യയെയും ഒരുമിപ്പിച്ച് വരുംകാലത്തിന്റെ യുദ്ധതന്ത്രം വികസിപ്പിച്ചെടുക്കുകയാണ് ചൈന. ഭാവിയില്‍ ആള്‍നാശം കുറച്ച് പകരം റോബോട്ട് സൈന്യത്തെ വിന്യസിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും പുതിയ സംവിധാനം വികസിപ്പിച്ചെടുത്തതായിട്ടാണ് അവകാശവാദം. ഇതിന്റെ ആദ്യ പടിയായി യുദ്ധഭൂമിയില്‍ സുരക്ഷിതവും വിശ്വസനീയവുമായ ഡേറ്റാ കൈമാറ്റത്തിനായി ലോകത്തിലെ ആദ്യത്തെ മൊബൈല്‍ 5ജി ബേസ് സ്റ്റേഷന്‍ അനാച്ഛാദനം ചെയ്തതായി സൗത്ത് ചൈന മോര്‍ണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) സംയുക്തമായി വികസിപ്പിച്ചെടുത്ത പദ്ധതിയില്‍ മൂന്ന് കിലോമീറ്റര്‍ (1.8 മൈല്‍) ചുറ്റളവില്‍ കുറഞ്ഞത് 10,000 ഉപയോക്താക്കള്‍ക്ക് അതിവേഗ, കുറഞ്ഞ ലേറ്റന്‍സി, അതീവ സുരക്ഷിതവും വിശ്വസനീയവുമായ ഡാറ്റാ എക്സ്ചേഞ്ച് സേവനങ്ങള്‍ നല്‍കാന്‍ കഴിയും. ഈ മുന്നേറ്റം നിര്‍മിത ബുദ്ധിശക്തിയുള്ള യുദ്ധ യന്ത്രങ്ങളുടെ വലിയ തോതിലുള്ള ഉപയോഗത്തിന് വഴിയൊരുക്കും. ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യരഹിതമായ സൈന്യത്തെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ നിര്‍ണ്ണായക നീക്കങ്ങളില്‍ ഒന്നായി ഇതിനെ വിലയിരുത്താം.

ഈ മുന്നേറ്റം ശക്തവും ചെലവുകുറഞ്ഞതുമായ ഡ്രോണുകള്‍, റോബോട്ട് നായ്ക്കള്‍, മറ്റ് തരത്തിലുള്ള ആളില്ലാ യുദ്ധ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഭാവിയിലെ യുദ്ധക്കളങ്ങളില്‍ മനുഷ്യസൈനികര്‍ക്ക് പകരം യന്ത്രങ്ങളെക്കൊണ്ട് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരേസമയം അനേകം റോബോട്ടുകളെ ഒരുമിച്ച് യുദ്ധഭൂമിയില്‍ വിന്യസിപ്പിക്കാനുള്ള നീക്കത്തിനും ഈ സാങ്കേതികവിദ്യ ഗുണകരമാകുമെന്നത് ചൈന കരുതുന്നത്.

നിലവിലുള്ള സൈനിക ആശയവിനിമയ സാങ്കേതികവിദ്യകള്‍ക്ക് ആയിരക്കണക്കിന് റോബോട്ടുകള്‍ക്കിടയിലുള്ള വന്‍തോതിലുള്ള ഡാറ്റാ കൈമാറ്റ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. അതുകൊണ്ടാണ് അവര്‍ മിലിട്ടറി 5 ജി പരീക്ഷിച്ചത്. പര്‍വതങ്ങളോ നഗരങ്ങളോ പോലുള്ള സങ്കീര്‍ണ്ണമായ ഭൂപ്രദേശങ്ങളില്‍ പോലും മണിക്കൂറില്‍ 80 കി.മീ വേഗതയില്‍ മുന്നേറുമ്പോഴും ചൈനീസ് ആര്‍മിയ്ക്ക് തടസ്സമില്ലാത്ത 10 ഗിഗാബൈറ്റ് ത്രൂപുട്ടും സെക്കന്‍ഡില്‍ 10 ഗിഗാബിറ്റിലും കുറവും 15 മില്ലിസെക്കന്‍ഡ് ലെറ്റന്‍സിയും നിലനിര്‍ത്താന്‍ കഴിയും.

കമ്മ്യൂണിക്കേഷന്‍ വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ആന്റിന കെട്ടിടങ്ങളോ മരങ്ങളോ പോലുള്ള തടസ്സങ്ങളില്‍ തട്ടാതിരിക്കാന്‍ 3 മീറ്റര്‍ ഉയരത്തില്‍ കൂടാനാകില്ല. ഉയര്‍ന്ന നിലവാരമുള്ള സിഗ്നലുകളുടെ കവറേജ് പരിധിയെ സാരമായി ബാധിക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിനായി ശാസ്ത്രജ്ഞരും സൈനിക എഞ്ചിനീയര്‍മാരും ഒരു സൈനിക വാഹനത്തിന്റെ മുകളില്‍ മൂന്ന് മുതല്‍ നാല് ഡ്രോണുകള്‍വരെ സ്ഥാപിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു.

ഈ ഡ്രോണുകള്‍ക്ക് സൈനിക മുന്നേറ്റത്തില്‍ മാറിമാറി പറന്നുയരാനും ഒരു ഏരിയല്‍ ബേസ് സ്റ്റേഷനായി പ്രവര്‍ത്തിക്കാനും കഴിയും. ഒരു ഡ്രോണിന്റെ ബാറ്ററി തീരുമ്പോള്‍ മറ്റൊന്ന് സജ്ജമായി ചാര്‍ജ്ജ് കുറഞ്ഞവയ്ക്ക് ചാര്‍ജ് ചെയ്യുന്നതിനായി വാഹനത്തിന്റെ മേല്‍ക്കൂരയില്‍ യാന്ത്രികമായി ഇറങ്ങാനുമാകും.

2024 നവംബര്‍ വരെ, ചൈന 4.2 ദശലക്ഷം സിവിലിയന്‍ 5ഏ ബേസ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചു, ഇത് മറ്റേതൊരു രാജ്യത്തേക്കാളും വളരെ കൂടുതലാണ്. മിലിട്ടറി 5ജി യുടെ ഒരു പ്രധാന ഭീഷണി വൈദ്യുതകാന്തിക ഇടപെടലാണ്, ഇത് മറ്റൊരു രീതിയില്‍ പരിഹരിക്കനാണ് ശ്രമം. ഉപയോക്തൃ ഭാഗത്തുള്ള ഒരു ചെറിയ കമ്മ്യൂണിക്കേഷന്‍ ടെര്‍മിനലിന് വൈദ്യുതകാന്തിക പ്രശ്നം നേരിട്ടാല്‍ 400 മെഗാവാട്ട് വരെ അള്‍ട്രാ-ഹൈ പവറില്‍ ഡാറ്റ കൈമാറാന്‍ കഴിയും, അതേസമയം വളരെ കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തനം നിലനിര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *