Healthy Food

പച്ചപ്പാൽ കുടിക്കുന്നത് പക്ഷിപ്പനിക്ക് കാരണമാകാം? പുതിയ ട്രെന്‍ഡില്‍ വീഴരുത്

പ്രകൃതി അതിന്റെ ശുദ്ധമായ രൂപത്തിൽ തരുന്നതെന്തും ഏറ്റവും മികച്ചതാണെന്ന് നാം പലപ്പോഴും പറയാറുണ്ട്. പ്രത്യേകിച്ചും ആഹാരത്തിന്റെ കാര്യത്തില്‍. പുതിയ കാലത്ത് സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ മാറിയ കാലത്ത് ഇത്തരം ട്രെന്‍ഡുകള്‍ വിദഗ്ധാഭിപ്രായം പരിഗണിക്കാതെ പിന്തുടരരുത്.

ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അസംസ്കൃത പാലിനോടുള്ള (പച്ചപ്പാല്‍) അഭിനിവേശം അത്തരത്തിലൊന്നാണ്. പാശ്ചാത്യ രാജ്യങ്ങളിൽ അസംസ്കൃത പാലിന്റെ ഉപഭോഗത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്, അത് പതുക്കെ ഒരു ഫാഷനായി മാറുകയാണ്. അസംസ്കൃത പാലിന്റെ ഗുണങ്ങൾ പങ്കുവെക്കാനും സോഷ്യൽ മീഡിയ ഉപയോിക്കുന്നു. എന്നാല്‍ അസംസ്കൃത പാൽ പാസ്ചറൈസ് ചെയ്തിട്ടില്ലെന്നും ഇത് കുട്ടികളുടെയും ഗർഭിണികളുടെയും പ്രായമായവരുടെയും ആരോഗ്യത്തെ ബാധിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

യുഎസിൽ, അടുത്തിടെ, പാലുൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പക്ഷിപ്പനി കേസുകളിൽ വർധനയുണ്ടായിട്ടുണ്ട് .പക്ഷിപ്പനി പകർച്ചവ്യാധിയാണ്, പശുക്കളിലേക്കും പടരും. യുഎസിലെ ഒമ്പത് സംസ്ഥാനങ്ങളിലായി 58 കന്നുകാലികളെ അസുഖം ബാധിച്ചതായും രണ്ട് മനുഷ്യരിലേയ്ക്ക് ഇത് പര്‍ന്നതായും​ റിപ്പോര്‍ട്ടുണ്ട്. അസംസ്‌കൃത പാൽ കുടിക്കരുതെന്ന് ഫെഡറൽ അധികാരികളും ആളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യയുടെ കാര്യത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം പേരും കൃഷിയെ ആശ്രയിക്കുന്നതിനാൽ, പശുക്കളിൽ നിന്ന് നേരിട്ടാണ് പാൽ ലഭിക്കുന്നത്. എന്നിരുന്നാലും, പാൽ കുടിക്കുന്നതിനുമുമ്പ് ജനങ്ങള്‍ അത് തിളപ്പിക്കും. പാസ്ചറൈസ് ചെയ്യാത്ത പാലിന്റെ ഉപഭോഗം സോഷ്യല്‍ മീഡിയയുടെ സ്വധീനത്താല്‍ ഇന്ത്യയിലും വർദ്ധിച്ചേക്കാം.

വിദഗ്ധർ എന്താണ് പറയുന്നത്?

രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഇ.കോളി, സാൽമൊണല്ല, ലിസ്റ്റീരിയ തുടങ്ങിയ ഹാനികരമായ ബാക്ടീരിയകൾക്ക് കളമൊരുക്കിയേക്കാമെന്നതിനാൽ അസംസ്‌കൃത പാൽ ഒരു നല്ല ഓപ്ഷനായിരിക്കില്ല” എന്ന് മുംബൈയിലെ സൈനോവ ഷാൽബി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ജിനാൽ പട്ടേൽ. അസംസ്കൃത പാൽ പാസ്ചറൈസ് ചെയ്തിട്ടില്ലെന്നും ഇത് കുട്ടികളുടെയും ഗർഭിണികളുടെയും പ്രായമായവരുടെയും ആരോഗ്യത്തെ ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേർക്കുന്നു. പാൽ തിളപ്പിച്ച് ചൂടാക്കുന്നതിലൂടെ, ഈ രോഗാണുക്കൾ ഫലപ്രദമായി ഇല്ലാതാക്കപ്പെടുന്നു, ഇത് രോഗസാധ്യത ഗണ്യമായി കുറയ്ക്കുന്നു.