ഡ്രാഗണിന്റെ വന്‍ വിജയത്തോടെ അപ്രതീക്ഷിത താരമായി വളര്‍ന്ന പുതുമുഖ നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന് നായികയായി മലയാളികളുടെ സ്വന്തം പ്രേമലു നായിക മമിതാ ബൈജു എത്തുന്നു. താല്‍ക്കാലികമായി ‘പി.ആര്‍.04’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മമിത നായികയായി എത്തുമെന്ന സൂചന നല്‍കിയിരിക്കുന്നത് പ്രൊഡക്ഷന്‍ ബാനറായ മൈത്രി മൂവി മേക്കേഴ്സ് ആണ്.
മാര്‍ച്ച് 25 ചൊവ്വാഴ്ച എകസില്‍ ഒരു പോസ്റ്റര്‍ സഹിതം പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. നവാഗത ചലച്ചിത്ര നിര്‍മ്മാതാവ് കീര്‍ത്തി സ്വരണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നുണ്ടെന്നും, സംഗീതം സായി അഭ്യാങ്കര്‍ ആണെന്നും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി. ചിത്രത്തിന്റെ ആദ്യഭാഗം മാര്‍ച്ച് 26 ന് പുറത്തിറങ്ങും. പ്രദീപിനും മമിതയ്ക്കും പുറമേ, ഹൃദു ഹാരൂണ്‍, നികേത് ബിഎംമി, ദ്രാവിഡ് സെല്‍വം, ശരത്കുമാര്‍ എന്നിവരും അഭിനയിക്കുന്നു. പ്രദീപ് രംഗനാഥന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രാഗണ്‍ വന്‍ വിജയം നേടി കുതിക്കുകയാണ്.
അശ്വത് മാരിമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡ്രാഗണ്‍ 2025-ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ തമിഴ് ചിത്രമായി മാറി. അനുപമ പരമേശ്വരന്‍, കയാദു ലോഹര്‍, മിസ്‌കിന്‍, ഗൗതം മേനോന്‍, ഹര്‍ഷത് ഖാന്‍, വിജെ സിദ്ധു എന്നിവരുള്‍പ്പെടെ ഒരു മികച്ച താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സിനിമ ഒടിടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെയും വന്‍ കുതിപ്പാണ് തുടരുന്നത്.