Health

തലവേദന വരുമ്പോള്‍തന്നെ മരുന്ന് കഴിയ്ക്കരുതേ… ആശ്വാസം ലഭിയ്ക്കാന്‍ ഇങ്ങനെ ചെയ്യാം

മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലവേദന. മൈഗ്രേന്‍, സമ്മര്‍ദ്ദം, ജോലി തിരക്കുകള്‍, മറ്റ് അസുഖങ്ങള്‍ കൊണ്ടൊക്കെ തലവേദന നമ്മളെ കുഴപ്പത്തിലാക്കാം. ചിലര്‍ക്ക് അമിതമായി ഉപ്പ് അല്ലെങ്കില്‍ പഞ്ചസ്സാര എന്നിവ കഴിച്ചാല്‍ തലവേദന വരാറുണ്ട്. അതുപോലെ, വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍, വെയില്‍ കൊണ്ടാല്‍ എല്ലാം തന്നെ തലവേദന വരുന്നു. അമിതമായി മദ്യപിക്കുന്നത്, ഭക്ഷണം കൃത്യസമയതത് കഴിക്കാതിരിക്കുന്നത് എന്നിവയെല്ലാം തന്നെ തലവേദനയ്ക്ക് കാരണങ്ങളാണ്. തലവേദന വന്നാല്‍ മിക്കവരും ചെയ്യുന്നത് ഒരു മരുന്ന് എടുത്ത് കഴിക്കും. എന്നാല്‍, ഇടയ്ക്കിടയ്ക്ക് തലവേദന വരുന്നവര്‍ മരുന്ന് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല…..

* മസാജ് – നെറ്റിയിലും തലയിലും മസാജ് ചെയ്ത് കൊടുക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, മൂക്കിന്റെ മുകളില്‍ നിന്നും താഴേയ്ക്കും മസാജ് ചെയ്ത് കൊടുക്കുന്നതും പ്രെസ്സ് ചെയ്യുന്നതും തല വേദന കുറയ്ക്കുന്നുണ്ട്. തലയ്ക്ക് നല്ലരീതിയില്‍ മസാജ് ചെയ്യുന്നത് രക്തോട്ടം കൂട്ടുന്നതിന് വളരെയധികം സഹായിക്കും. അതിനാല്‍, മസാജ് ചെയ്യുന്നത് നല്ലതാണ്. വേണമെങ്കില്‍ ഐസ് ഉപയോഗിച്ച് മസാജ് ചെയ്യാവുന്നതാണ്. ചെവിക്ക് പുറകില്‍ മസാജ് ചെയ്യുമ്പോള്‍ ചെവി നന്നായി ചുറ്റിക്കുകയും അതുപോലെ മുകളിലേയ്ക്കും താഴേയ്ക്കും കാണിക്കുകയും ചെയ്യുന്നത് നല്ലതാണ്. അതുപോലെ, ഇടയ്ക്കിടയ്ക്ക് കോട്ടുവാ ഇടുന്നതുപോലെ കാണിക്കുന്നതും നല്ലതാണ്.

* ബ്രീത്തിംഗ് – നന്നായി ബ്രീത്തിംഗ് എക്സേര്‍സൈസ് ചെയ്യുന്നത് നല്ലതാണ്. ഇത് തലവേദന കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. തലയിലേയ്ക്ക് നല്ലരീതിയില്‍ ഓക്സിജന്‍ എത്തുന്നതിനും ഇത് സഹായിക്കുന്നു. അതിനാല്‍ തന്നെ, വേഗത്തില്‍ തലവേദന കുറച്ചെടുക്കാനുള്ളശേഷി ബ്രീത്തിംഗ് പ്രാക്ടീസ് ചെയ്യുന്നതിലൂടെ സാധിക്കും.

* പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ – നല്ല തലവേദന എടുത്താല്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഇത് പാര്‍ശ്യഫലങ്ങള്‍ കുറയ്ക്കും. നെറ്റിയില്‍ ചന്ദനം പുരട്ടുന്നത്, അതുപോലെ, നന്നായി വെള്ളം കുടിക്കുന്നത്, മോര് പുരട്ടുന്നത് എല്ലാം തന്നെ തലവേദന കുറയ്ക്കാന്‍ സഹായിക്കും. ചിലര്‍ക്ക് നന്നായി ഉറങ്ങിയാല്‍, കൃത്യസമയത്ത് ഭക്ഷണം കഴിച്ചാല്‍ തന്നെ തലവേദന കുറയാറുണ്ട്.

* ചെവിയുടെ ഭാഗം സ്പര്‍ശിക്കാം – ചെവിയുടെ പുറക് ഭാഗത്തായുള്ള ഞരമ്പില്‍ പ്രെസ്സ് ചെയ്ത് കൊടുക്കുന്നത് തലവേദന മാറ്റാന്‍ സഹായിക്കുന്ന ഒരു ചെറിയ ടിപ്പ് ആണ്. ഈ ഞരമ്പുകള്‍ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ തന്നെ ഇത് തലവേദനയ്ക്ക് കുറച്ച് ആശ്വാസം നല്‍കുന്നുണ്ട്.