Featured Oddly News

അച്ഛന്‍ ട്രംപ് താരിഫ് കൊണ്ട് ഗുസ്തിപിടിക്കുമ്പോള്‍ മകന്‍ സുമോ ഗുസ്തി പിടിക്കുന്നു; വീഡിയോ

തന്നെ അനുസരിക്കാത്തവരോട് താരിഫ് കൊണ്ട് ഗുസ്തിപിടിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മകന്‍ ഇതാ മറ്റൊരു ഗുസ്തി പിടിക്കുന്ന വീഡിയോ വൈറലാകുന്നു. അടുത്തിടെ തന്റെ ജപ്പാൻ സന്ദർശനവേളയിലാണ് 34കാരനായ യോക്കോസുന എന്ന ഇതിഹാസ സുമോ ഗുസ്തിക്കാരനുമായി ഡൊണാൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപ് ഏറ്റുമുട്ടിയത്. ഡൊണാൾഡ് ട്രംപിന്റെ 41-കാരനായ മകൻ എറിക് ട്രംപാണ് സുമോ ഗുസ്തിയുടെ ലോകത്തേക്ക് ഇറങ്ങിയിരിക്കുന്നത്.

ജാപ്പനീസ് ബിറ്റ്കോയിൻ ട്രഷറി കമ്പനിയായ മെറ്റാപ്ലാനെറ്റുമായി ഒരു ഷെയർഹോൾഡർ മീറ്റിംഗിൽ പങ്കെടുക്കുന്നതിനാണ് സെപ്റ്റംബർ 1-ന് എറിക് ട്രംപ് ടോക്കിയോയിൽ എത്തിയത്. ഔദ്യോഗിക പരിപാടികൾക്കിടയിൽ, ജാപ്പനീസ് സംസ്കാരത്തെക്കുറിച്ച് മനസ്സിലാക്കാൻ അദ്ദേഹം ഒരു സുമോ ഗുസ്തി വേദി സന്ദർശിച്ചു. അവിടെ വെച്ച്, യോക്കോസുന എന്നറിയപ്പെടുന്ന 34 വയസ്സുള്ള ഇതിഹാസ ഗുസ്തിക്കാരനുമായി അനൗദ്യോഗിക മത്സരത്തിൽ ഏറ്റുമുട്ടി. ആകാശ നീല പോളോ ഷർട്ടും ഡെനിം ഷോർട്ട്സും ധരിച്ച ട്രംപ് യോക്കോസുനയെ പുറകിലേക്ക്, ഡോഹ്യോയുടെ (റിംഗ്) അരികിലേക്ക് തള്ളിമാറ്റാൻ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.