Crime

ഒരു സഹായത്തിന് വീട്ടുവേലയ്ക്ക് നിര്‍ത്തി; ബന്ധുവിനെ കൂടി വിളിച്ചുവരുത്തി കൊള്ളയടിച്ചത് നാലുകോടിയുടെ സ്വര്‍ണ്ണവും പണവും

ബംഗളൂരു: ഒരു സഹായമാകട്ടെ എന്നുകരുതി വീട്ടിവേലയ്ക്കായി നിര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചത് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണവും പണവും. സംഭവത്തില്‍ ഒളിവില്‍ പോയെങ്കിലും ഇവരുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അടിച്ചുമാറ്റിയത് നാലു കിലോ സ്വര്‍ണ്ണവും 32 കിലോ വെള്ളയും ഒമ്പത് ലക്ഷം രൂപയുമായിരുന്നു.

രാജസ്ഥാനില്‍ നിന്നുള്ള വീട്ടുജോലിക്കാരനും അവന്റെ രണ്ട് ബന്ധുക്കളുമാണ് മോഷണം നടത്തിയത്. അതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ഒരു മാസമായി ജ്വല്ലറിയുടമയയുടെ വീടും കടകളും വൃത്തിയാക്കാന്‍ മുഖ്യപ്രതി കേതാരത്തെ നിയോഗിച്ചിരുന്നു. ജ്വല്ലറി ഉടമ മുംബൈയിലേക്ക് പോയപ്പോള്‍ പ്രതി ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. സംഭവത്തില്‍ ഹലസുരു ഗേറ്റ് പോലീസ് കേസെടുത്തു.

ഞായറാഴ്ച രാവിലെ ഏഴിനും ഉച്ചകഴിഞ്ഞ് മൂന്നിനുമിടയിലാണ് എന്‍ടി പേട്ടയിലെ ഒകെ റോഡിലുള്ള കാഞ്ചന ജ്വല്ലറിയില്‍ മോഷണം നടന്നത്. കേതാരം, രാകേഷ്, ദിനേശ് എന്നിവരാണ് പിടിയിലായത്. വിവി പുരം സ്വദേശിയും കാഞ്ചന ജ്വല്ലേഴ്‌സ് ഉടമയുമായ അരവിന്ദ് കുമാര്‍ താഡെ എന്ന 70കാരനാണ് തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കിയത്.

പ്രതികളില്‍ കേതാരം താഡെയുടെ വസതിയില്‍ വീട്ടുജോലിക്കാരനായി ജോലി ചെയ്യുകയായിരുന്നു. ജ്വല്ലറി വൃത്തിയാക്കാനും ഇയാളെ സൂക്ഷിച്ചിരുന്നു. മോഷണം നടന്ന ദിവസം താഡെ മുംബൈയിലേക്ക് പോയ തക്കം നോക്കിയായിരുന്നു മുന്‍കൂട്ടി നടത്തിയ ആസൂത്രണം നടപ്പിലാക്കിയത്. ഞായറാഴ്ചയായതിനാല്‍ കുടുംബാംഗങ്ങള്‍ പുറത്തേക്ക് പോയിരുന്നു. വീട്ടുകാരുടെ അഭാവത്തില്‍ കേതാരം ജ്വല്ലറിയുടെ താക്കോല്‍ എടുത്തു. ഇയാളും മറ്റ് രണ്ടുപേരും ചേര്‍ന്ന് മോഷണം നടത്തുകയായിരുന്നു.

കടയിലെ സിസിടിവി ബന്ധം വിച്ഛേദിച്ചായിരുന്നു മോഷണം. എന്നാല്‍ സമീപത്തെ കടയുടമകള്‍ വിവരം അറിഞ്ഞ് താഡെയുടെ മകനെ വിവരമറിയിക്കുകയായിരുന്നു. ”പ്രധാന പ്രതികളും മറ്റ് രണ്ട് പേരും ഇനിയും പിടിയിലാകാനുണ്ട്. പ്രധാന പ്രതികളുടെ വിശദാംശങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, ഞങ്ങള്‍ അതിനായി പ്രവര്‍ത്തിക്കുകയാണ്, ”അന്വേഷണത്തിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.