Lifestyle

കുട്ടികളുടെ ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാന്‍ ‘നിങ്ഗ്‌യോ’ പാവകള്‍

പാവക്കുട്ടികളെ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇപ്പോള്‍ ചെന്നൈ നഗരത്തിന്റെ മനം കവരുന്നതാവട്ടെ ജപ്പാനില്‍ നിന്നെത്തിയ ഒരുകൂട്ടം പാവകളാണ്. ജാപ്പനീസ് സംസ്‌കാരവും ഐതിഹ്യവും വിളിച്ചോതുന്നതാണ് ഇത്തരത്തിലുള്ള പാവകള്‍. ജപ്പാന്‍ കോണ്‍സുലറ്റ് സംഘടിപ്പിച്ച ‘ നിങ്ഗ് യോ ‘എന്ന പ്രദര്‍ശനത്തിലുള്ളതാണ് ഈ 67 പാവകള്‍.

‘ നിങ്ഗ് യോ ‘ എന്നാണ് പാവകളുടെ ജാപ്പനീസ് പേര്. ഒരോ പാവകള്‍ക്ക് പിന്നിലും ഒരോ കഥകളാണുള്ളത്. കുട്ടികളുടെ സംരക്ഷണത്തിനും ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാനുമുള്ള ‘ നിങ് ഗ്യോകള്‍’ മുതല്‍ ജപ്പാന്റെ സംസ്‌കാരവും കലയും ചരിത്രവും വിളിച്ചോതുന്നവവരെ ഇക്കൂട്ടത്തിലുണ്ട്.

കടലാസ് , കളിമണ്ണ് തുടങ്ങിയവ ഉപയോഗിച്ചുള്ള നിര്‍മാണം. ജപ്പാന്‍ മാസാചരണത്തിന്റെ ഭാഗമായി എഗ്മുര്‍ ഗവ മ്യുസിയത്തില്‍ നടക്കുന്ന പ്രദര്‍ശനം ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍, ജപ്പാന്‍, ഫൗണ്ടേഷന്‍, എബികെ, എഒടിഎസ് ദോസോകായ് തമിഴ്നാട് സെന്റര്‍ ലെയോള കോളജ് എന്നവയുടെ സഹകരണത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനം 22 വരെ കാണാം. വെള്ളിയാഴ്ച്ചകളില്‍ പ്രദര്‍ശനമില്ല. രാവിലെ 10.30 മുതല്‍ 6.30വരെയാണ് പ്രദര്‍ശനം സമയം.