ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്, അത് വിരുദ്ധാഹാരമാണെന്ന് പറയാറുണ്ട്. അത്തരത്തിലുള്ള ആഹരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് പാലുല്‍പ്പന്നങ്ങളും മീനും. എന്നാല്‍ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? മീനും പാലും ഒരുമിച്ചാണ് കഴിച്ചാല്‍ ചര്‍മരോഗമായ വെള്ളപ്പാണ്ട് വരും എന്നും പറയുന്നവരുണ്ട്.
തെക്കന്‍ ഏഷ്യയിലും മധ്യ കിഴക്കുമാണ് ആയുര്‍വേദ പാരമ്പര്യം പറയുന്നതുപോലെ വിരുദ്ധാഹരങ്ങള്‍ ദോഷം ചെയ്യുമെന്നുള്ള വിശ്വാസം നിലനില്‍ക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഒരുമിച്ചാണ് കഴിക്കുന്നതെങ്കില്‍ അത് ശരീരത്തിന്റെ സന്തുലനം നഷ്ട്ടപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. ഉഷ്ണപ്രകൃതിയുള്ള മത്സ്യത്തിനോടൊപ്പം ശീതപ്രകൃതിയുള്ള പാലുല്‍പന്നങ്ങളും കഴിക്കുന്നതിലൂടെ വിഷാംശം ഉണ്ടാകാനും വെള്ളപ്പാണ്ട് പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു.
പാലുല്‍പന്നങ്ങളും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് വെള്ളപ്പാണ്ടിനോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്കോ കാരണമാകുന്നുവെന്ന രീതിയിൽ ശാസ്ത്രീയമായ ഒരു തെളിവുമില്ല. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ മെലാനോസൈറ്റുകൾ അബദ്ധത്തില്‍ ആക്രമിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് വെള്ളപ്പാണ്ട്. ഇതിന് ജനിതകമോ പാരിസ്ഥിതികമോ ഓട്ടോ ഇമ്മ്യൂണ്‍ കാരണങ്ങളോ ഉണ്ടാകാം. എന്ത് തന്നെയായാലും പാലും മീനും ഒരുമിച്ച് കഴിച്ചിട്ടല്ല വെള്ളപ്പാണ്ട് വരുന്നത്.
ഈ ഭക്ഷണത്തിന്റെ കോമ്പിനേഷന്‍ ഡീ പിഗ്മെന്റേഷന്‍ ഡിസോര്‍ഡറുകള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കുന്ന ഒരു ക്ലിനിക്കൽ പഠനവിവരണങ്ങളും ലഭിച്ചിട്ടില്ല. സ്‌കാന്‍ഡിനേവിയന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതികള്‍ ഉള്‍പ്പെടെ ലോകത്തെ പല ഭക്ഷണരീതികള്‍ക്കും പാലും മീനും ഒരുമിച്ച് വരുന്നുണ്ട്.
എന്നാൽ ചിലര്‍ക്ക് പാലും മീനും ഒരുമിച്ച് കഴിക്കുന്നത് വയറ് കമ്പിക്കുന്നതിനും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു. ലാക്ടോസും ഇൻടോളറന്‍സ് ഉള്ളവര്‍ക്കാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പാലുല്‍പന്നങ്ങളും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് യാതൊരു പ്രശ്‌നവുമില്ലെന്ന് ശാസ്ത്രം പറയുന്നു.