Movie News

LCUവിന്റെ ഭാഗമാകാന്‍ ആമിറും സൗബീനും ; ബോളിവുഡ് താരം സിനിമയില്‍ അതിഥിവേഷം ചെയ്യുമോ?

ലോകേഷ് കനകരാജിന്റെ എല്‍സിയുവിന്റെ ഭാഗമാകാന്‍ കാത്തിരിക്കുന്ന അനേകം നടന്മാര്‍ ഇന്ത്യയിലുണ്ട്. മമ്മൂട്ടി വരെ എല്‍സിയുവിനായി തന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ബോളിവുഡിലെ മുന്‍ നിര നടന്മാരില്‍ ഒരാളായ ആമിര്‍ഖാന് മുന്നില്‍ ആ വാതില്‍ തുറന്നിരിക്കുകയാണ്. രജനീകാന്തിന്റെ കൂലിയില്‍ താരം അഭിനയിക്കുമെന്ന് കേള്‍ക്കുന്നു.

രജനികാന്ത് നായകനാകുന്ന കൂലിയില്‍ താരം ഒരു അതിഥി വേഷത്തില്‍ എത്തുമെന്ന് ആഴ്ചകളായി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കവേ സംവിധായകന്‍ തന്നെ ഇങ്ങനെ പറഞ്ഞത്. ലോകേഷ് കൂലിക്കായി രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു. ചിത്രത്തിന്റെ ഭൂരിഭാഗം അഭിനേതാക്കളെയും ഇതിനകം തന്നെ സിനിമയുടെ ടീം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നിരുന്നാലും, ആമിറും ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന്റെ അന്തിമ ഉത്തരം പ്രൊഡക്ഷന്‍ ഹൗസ് വെളിപ്പെടുത്തണം.

ഭാവിയില്‍ ആമിറുമായി ഒരു സിനിമയ്ക്കായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലോകേഷ് പറഞ്ഞു. ”ഞങ്ങള്‍ സംസാരിക്കുകയാണ്. ഞാന്‍ ആമിര്‍ ഖാന്‍ സാറിന്റെ വലിയ ആരാധകനാണ്. ലാല്‍ സിംഗ് ഛദ്ദ പുറത്തിറങ്ങിയപ്പോള്‍ ചെന്നൈ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ച് സിനിമ കണ്ടു, ഞാന്‍ അദ്ദേഹത്തിന് എന്റെ സത്യസന്ധമായ അഭിപ്രായം നല്‍കി. മുംബൈയിലും ചെന്നൈയിലും ഞങ്ങള്‍ പിന്നെയും കണ്ടുമുട്ടി. എല്ലാം ശരിയാണെങ്കില്‍, എന്തുകൊണ്ട് ഒരുമിച്ചു കൂടാ എന്ന് സംവിധായകന്‍ പറഞ്ഞു.

ടൈറ്റില്‍ റോളില്‍ രജനികാന്തിനെ കൂടാതെ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവരാണ് കൂലിയില്‍ അഭിനയിക്കുന്നത്. കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ഹൈദരാബാദില്‍ ആരംഭിച്ചു, ചിത്രം 2025-ല്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂലി സംവിധാനം ചെയ്തതിനു പുറമേ, ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്ത രാഘവ ലോറന്‍സ് നായകനായ ബെന്‍സിന്റെ കഥയും ലോകേഷ് എഴുതിയിട്ടുണ്ട്. എല്‍സിയുവിന്റെ ലോകേഷ് അല്ലാതെ മറ്റാരെങ്കിലും സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവുമാണ് ഇത്.