Lifestyle

രാവിലത്തെക്കാൾ നല്ലത് രാത്രിയുള്ള കുളി; കാരണമറിയാമോ…?

രണ്ടുനേരവും കുളിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. രണ്ടെന്നുള്ളത് മൂന്നും നാലും ആയാലും ചിലര്‍ക്ക് ഇഷ്ടമാണ്. ശുചിത്വത്തിന്റെ മാത്രം കാര്യമില്ല, ഒരു മാനസികോല്ലാസം കൂടിയാണ് പലര്‍ക്കും കുളി. എന്നാല്‍ രാവിലെയുള്ള കുളിയെക്കാള്‍ രാത്രിയിലുള്ള കുളിയാണ് നല്ലതെന്ന് അറിയാമോ? രാത്രി കിടക്കുന്നതിന് മുന്‍പുള്ള കുളി ചിലരുടെ ശീലമാണ്. ഇത് നല്ലതാണെന്നാണു ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് രാത്രിയിലെ കുളിയാണ്. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്.

രാവിലെയുള്ള കുളിയെക്കാള്‍ രാത്രിയിലെ കുളിയുടെ ഗുണം എന്താണ്? ദിവസം മുഴുവന്‍ ചൂടും വെയിലും എല്ലാമേറ്റ് ആകെ തളര്‍ന്ന അവസ്ഥയിലാകും നമ്മുടെ ശരീരം. കിടക്കുന്നതിനു മുന്‍പുള്ള ഈ കുളി അതെല്ലാം മാറ്റി ചർമത്തിനു പരിപാലനം നല്‍കുന്നു. ഇതാണ് ഉറങ്ങുന്നതിനു മുന്‍പുള്ള കുളിയുടെ രഹസ്യം. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു, നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകൾ കുറയ്ക്കുകയും വിശ്രമം നല്‍കാന്‍ സഹായിക്കുകയും ചെയ്യും. പേശികളുടെ പിരിമുറുക്കവും ക്ഷീണവും ഒഴിവാക്കുന്നു.

എന്നാല്‍ രാവിലത്തെ ഉറക്കക്ഷീണമെല്ലാം മാറ്റാന്‍ കുളി നല്ലതാണ്. ഉന്മേഷവും ഉത്സാഹവും നല്‍കാന്‍ രാവിലത്തെ കുളിക്കു സാധിക്കും. എന്നാല്‍ രാവിലെ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഒരിക്കലും അത് ചെയ്ത ഉടന്‍ കുളിക്കരുത്. നന്നായി വിയര്‍പ്പു താഴ്ന്ന ശേഷം മാത്രം കുളിക്കുക.

ജലദോഷവും ശ്വാസകോശ സംബന്ധമായ അണുബാധകളും ഉള്ളവര്‍ രാത്രിയിലെ കുളി ഒഴിവാക്കുക.