Health

ഇരുന്ന് ജോലിയെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതല്‍, ഭയപ്പെടാന്‍ വരട്ടെ, പരിഹാര മാര്‍ഗവുമുണ്ട്- പഠനം

ജോലിയിലെ തിരക്ക് മൂലം ഇടനേരത്തുള്ള ചായയും ഭക്ഷണവും പോലും ഒഴിവാക്കി ഓഫീസില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്നവരാണ് അധികവും. ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമാണെങ്കില്‍ മണിക്കൂറുകളോളം ഒറ്റ ഇരിപ്പില്‍ ഇരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

അടുത്തിടെ ബോള്‍ഡറിലെ കൊളറാഡോ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ദിവസത്തില്‍ ഭൂരിഭാഗം സമയവും ഇരിക്കുന്നത് ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഹൃദയസംബന്ധമായ പല രോഗത്തിനും കാരണമാകുമെന്നും കണ്ടെത്തി.

കൊളാറാഡോയിലെ 28നും 49 നും ഇടയില്‍ പ്രായമുള്ള 1000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇരിപ്പ് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പഠന വിഷയമായത്. 16 മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്ത കേസുകളുണ്ടായിരുന്നു. അവരില്‍ ശരീര ഭാരത്തിനെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലും ഹൃദയാഘാത സാധ്യത കൂടുതലുമായിരുന്നു. ഇവരില്‍ പലരും ദിവസവും 20 മിനിറ്റ് ശാരീര അധ്വാനം ചെയ്യുന്നവരായിരുന്നു.

ഇത് കേട്ട് ഓഫീസ് ജോലി ചെയ്യുന്നവര്‍ ഭയപ്പെടാന്‍ വരട്ടെ. പരിഹാര മാര്‍ഗവും പഠനം നിര്‍ദേശിക്കുന്നു. വ്യായാമത്തിലൂടെ ആരോഗ്യ പ്രശ്നങ്ങളെ മറികടക്കാം. 30 മിനിട്ടെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ ആരോഗ്യവാന്‍മാരാണ് .