Health

ടോയ്‌ലറ്റില്‍ ഫോണും നോക്കിയിരിക്കുന്നവരാണോ? പണി പാളുമെന്ന് ആരോഗ്യ വിദഗ്ധര്‍

നിങ്ങള്‍ ഇന്‍സ്റ്റഗ്രാമിലോ യൂട്യൂബിലോ വീഡിയോയോ റീല്‍സോ , ഷോര്‍ട്ടസോ എന്ത് വേണമെങ്കിലും കണ്ടോളൂ. പക്ഷെ ഒരിക്കലും ടോയ്ലറ്റിലെ സീറ്റില്‍ ഇരുന്ന് കൊണ്ട് ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ദുശീലം മാനസികമായ പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പത്രവും പുസ്തകവുമൊക്കെ ടോയ്ലറ്റിലേക്ക് കൊണ്ടുപോകുന്നവരുമുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ലെന്ന് മുംബൈ ഗ്ലെന്‍ഈഗിള്‍സ് ഹോസ്പിറ്റല്‍സ് ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ മഞ്ജുഷ അഗര്‍വാള്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

പൈല്‍സ്, ഹെമറോയ്ഡ് , ഗ്യാസ്ട്രോഎന്ററൈറ്റിസ്, കോളറ, ടൈഫോയ്ഡ്, ഹെപറ്റൈറ്റിസ് പോലുള്ള രോഗങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്ന് ഡോക്ടര്‍ ചൂണ്ടികാണിക്കുന്നു. 7 മിനിറ്റില്‍ അധികം ടോയ്ലറ്റില്‍ ചിലഴിക്കാന്‍ പാടില്ലെന്നും പരമാവധി 10മിനിറ്റില്‍ കൂടരുതെന്നും ഡോക്ടര്‍ പറയുന്നു.

ദീര്‍ഘനേരമുള്ള ടോയ്ലറ്റിലെ ഇരുപ്പ് ഹെമറോയ്ഡിലേക്ക് നയിക്കാറുണ്ട്. മലാശയത്തിന്‌ താഴെയും മലദ്വാരത്തിന്‌ ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര്‌ വയ്‌ക്കുന്നതിനെയാണ്‌ ഹെമറോയ്‌ഡ് എന്നു വിളിക്കുന്നത്. ദീര്‍ഘനേരത്തെ ഇരുപ്പ് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകാം.

മലബന്ധമുള്ളവര്‍ 5 മിനിറ്റ് ഇരുന്നതിന് ശേഷം പിന്നീട് ശ്രമിക്കേണ്ടതാണ്. ടോയ്ലറ്റില്‍ ഇരിക്കുമ്പോള്‍ കാലുയര്‍ത്തി വയ്ക്കാനായി ഫുട് സ്റ്റുള്‍ ഉപയോഗിക്കുന്നത് വിസര്‍ജ്ജ്യം ശരിയായി പുറന്തള്ളാന്‍ സഹായിക്കുമെന്നും ഡോക്ടര്‍ പറയുന്നു. ടോയ്ലറ്റില്‍ ഫോണുമായി പോകുമ്പോള്‍ അവിടുത്തെ അണുക്കള്‍ ഫോണിലേക്കും പിന്നീട് അത് കൈകളിലേക്കും അത് വഴി വയറ്റിലേക്കും പകരാനും കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *