Lifestyle

ഇതൊക്കെയെന്ത്?… ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ മതി, കൊതുക് ഏഴയലത്തു വരില്ല

പല വീടുകളിലും കൊതുകുകള്‍ ഒരു ശല്യക്കാരനാണ്. എന്നാല്‍ ഇവരെ തുരത്താന്‍ വളരെ എളുപ്പമാണ്. അതിനായ് വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പില്‍ 1 ടേബിള്‍ സ്പൂണ്‍ പച്ച വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് 1 അല്ലെങ്കില്‍ 2 പരല്‍ പച്ചക്കര്‍പ്പൂരം ഇടുക. പിന്നീട് മുറിയുടെ എവിടെയെങ്കിലും നിലത്ത് വെക്കുക. പച്ചക്കര്‍പ്പുരം അലിഞ്ഞ് തീരുന്നത് വരെ കൊതുക് അവിടെ വരില്ല.

തീരുന്നതിനനുസരിച്ച് കര്‍പ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയില്‍ ഇടാം. വെളിച്ചെണ്ണ പച്ച നിറമാകുന്നത് വരെ ഇത് തുടരുക. ഇങ്ങനെ ചെയ്യുന്ന മുറികളില്‍ കൊതുക് അടുക്കില്ല. നമ്മുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന മണവും ഉണ്ടാകില്ല.

ഇനി കുപ്പിയില്‍ ശേഖരിച്ച പച്ച നിറമുള്ള വെളിച്ചെണ്ണ തടിയില്‍ പ്രയോഗിച്ചാല്‍ ഫര്‍ണിച്ചറുകളിലെ തടി തുരക്കുന്ന പ്രാണികളെയും അകറ്റാന്‍ സാധിക്കും. പച്ചകര്‍പ്പൂരം അങ്ങാടി മരുന്ന് കടയില്‍ ലഭ്യമാകും.