Oddly News

വിവാഹമോചനത്തിന് താല്‍പ്പര്യമില്ല; ഭര്‍ത്താവ് ഭാര്യയെ കോടതിമുറിയില്‍ നിന്നും തോളിലെടുത്തുകൊണ്ടുപോയി

ഭാര്യ രണ്ട് തവണ കേസ് ഫയല്‍ ചെയ്തിട്ടും വിവാഹമോചനത്തിന് സമ്മതിക്കാത്ത ഭര്‍ത്താവ് കോടതിമുറിയില്‍ നിന്ന് അവരെ ബലമായി ചുമലിലേറ്റി കൊണ്ടുപോയി. 20 വര്‍ഷമായി ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്ന ചെന്‍ എന്ന സ്ത്രീയും ലീ എന്ന പുരുഷനും ആണ് കോടതിയില്‍ എത്തിയത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.

ലീക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ചെന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എന്നിരുന്നാലും, ദമ്പതികള്‍ തമ്മിലുള്ള ‘അഗാധമായ വൈകാരിക ബന്ധം’ ചൂണ്ടിക്കാട്ടി കോടതി വിവാഹബന്ധത്തിന് വിസമ്മതിച്ചു. അനുരഞ്ജനത്തിന് ഇനിയും ഇടമുണ്ടെന്നും വിവാഹത്തിന് ശ്രമിക്കണമെന്നും കോടതി ദമ്പതികളോട് പറഞ്ഞു. അതേസമയം വിവാഹമോചനം ചെയ്യുന്നതിനെ ലി അനുകൂലിച്ചില്ല.

കോടതിയിലെ നടപടിക്രമങ്ങള്‍ക്കിടയില്‍, നടക്കുന്ന എല്ലാ കാര്യങ്ങളിലും ലി നിരാശനായി. ഇതിനിടെ അയാള്‍ ചെന്ന് ചെന്നിനെ തോളില്‍ എടുത്ത് കോടതിമുറിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ചു. ചെന്‍ ഭയന്ന് നിലവിളിക്കാന്‍ തുടങ്ങി. സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ലിയെ തടഞ്ഞുനിര്‍ത്തി ശാസിച്ചു. എന്നിരുന്നാലും, ഈ കോടതി ചെന് വിവാഹമോചനം അനുവദിച്ചില്ല.

ഒടുവില്‍ ലി തന്റെ പ്രവൃത്തികള്‍ക്ക് ഒരു കത്തില്‍ ക്ഷമാപണം നടത്തുകയും അത്തരം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ചെന്‍ വിവാഹമോചനം നേടിയേക്കുമെന്ന് ഭയന്ന് താന്‍ വൈകാരിക പ്രക്ഷോഭത്തില്‍ പെട്ടുപോയെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ഭാര്യയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ നടത്തിയ ശ്രമമാണെന്നും ഇയാള്‍ പറഞ്ഞു.

തെറ്റിന്റെ ഗൗരവം മനസ്സിലായെന്നും മേലില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും കോടതിയില്‍ എഴുതിക്കൊടുക്കകയും ചെയ്തു. ഒടുവില്‍ കോടതിയുടെ
മധ്യസ്ഥതയെ തുടര്‍ന്ന് ലീ യ്ക്ക് വീണ്ടും അവസരം നല്‍കാന്‍ ചെന്‍ സമ്മതിച്ചു.