ബ്രാഡ്പിറ്റുമായുള്ള വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പാക്കിയ ഹോളിവുഡ് സൂപ്പര്‍നടി ആഞ്ജലീന ജോളി ഫ്രഞ്ച് പഠിക്കുന്ന തിരക്കിലാണ്. ഓപ്പറഗായിക മരിയാ കാലസിന്റെ ജീവിതം പറഞ്ഞ ബയേപിക് ‘മരിയ’യയുടെ റിലീസിന് ശേഷം തിരക്കിലായിരുന്ന നടി തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. ‘സ്റ്റിച്ചസ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രോജക്റ്റ് ഫാഷന്‍ ലോകത്തെക്കുറിച്ചാണ് പറയുന്നത്.
ഇതിന്റെ ഭാഗമായി അവളുടെ കഥാപാത്രത്തിന് ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കേണ്ടതുണ്ട്. സിനിമയ്ക്ക് വേണ്ടി മറ്റൊരു ഭാഷാപഠനം നടത്തിയ അമേരിക്കക്കാരി ഇപ്പോള്‍ ഭാഷയില്‍ പ്രാവീണ്യമുള്ളയാളാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓപ്പറ ഗായികമാരില്‍ ഒരാളായ മരിയ കാലാസിന്റെ വേഷം ചെയ്യാന്‍ അവര്‍ ഓപ്പറാസംഗീതവും പഠിച്ചിരുന്നു.
‘സ്റ്റിച്ചസ്’ നിലവില്‍ പാരീസില്‍ ചിത്രീകരിക്കുന്നു. 2025-ല്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ആലീസ് വിനോകൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്ളോട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുറത്തുവന്ന ഏകകാര്യം സിനിമ ഫാഷന്‍ രംഗത്തെക്കുറിച്ച് ആണെന്നതാണ്. ജോളി ഈ ഭാഷ പഠിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുമ്പോള്‍, അവള്‍ ഒരു എഫ്ബിഐ ഏജന്റായി അഭിനയിച്ച ‘ടേക്കിംഗ് ലൈവ്‌സ്’ എന്ന സിനിമയില്‍ ഫ്രഞ്ച് ഭാഷയില്‍ ചില വരികള്‍ അവര്‍ സംസാരിച്ചിരുന്നു. ഏറ്റവും പ്രധാനമായി, ജോളിയുടെ അമ്മ, മാര്‍ഷലിന്‍ ബെര്‍ട്രാന്‍ഡ് ഫ്രഞ്ച്-കനേഡിയന്‍ വംശജയാണ്. ഇവരില്‍ നിന്നും ചില പ്രാഥമിക പാഠങ്ങള്‍ ജോളിക്ക് കിട്ടിയിരിക്കാം.
കുട്ടികളെ വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടിയാകാനുള്ള സ്വപ്നം ഉപേക്ഷിച്ചയാളാണ് ജോളിയുടെ മാതാവ് ബെര്‍ട്രാന്‍ഡ്. 2007-ല്‍ 56-ആം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് മരിക്കുകയും മകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു. താന്‍ അഭിനയ ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന് ബെര്‍ട്രാന്‍ഡാണെന്ന് ജോളി വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഭര്‍ത്താവ് ബ്രാഡ്പിറ്റുമായി പിരിഞ്ഞു നില്‍ക്കുന്ന ആഞ്ജലീന ജോളി ഡൈവോഴ്സ് കേസുമായി ബന്ധപ്പെട്ട എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്.