Celebrity

‘നിറവയറുമായി ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വളരെ ബുദ്ധിമുട്ടി’; ട്രോളന്മാര്‍ക്ക് മറുപടിയുമായി ഈജിപ്ഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ചടങ്ങായ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിലും ദീപികയുടെ നിറസാന്നിധ്യം ഉണ്ടായിരുന്നു. നിറയെ വര്‍ക്കോടു കൂടിയ ചുവന്ന അനാര്‍ക്കലിയോടൊപ്പം ഹെവി വര്‍ക്കോടു കൂടിയ ദുപ്പട്ട കൊണ്ട് തന്റെ നിറവയര്‍ മറച്ചാണ് ദീപിക എത്തിയത്. നിറവയറുമായി വളരെ ബുദ്ധിമുട്ടി നടക്കുന്ന ദീപികയുടെ വീഡിയോയാണ് പുറത്ത് വന്നത്. ഈജിപ്ഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ റാനിയ യെഹിയ തന്റെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ദീപികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

ദീപികയുടെ വ്യാജഗര്‍ഭമാണെന്ന് പറഞ്ഞ ട്രോളന്മാരെ അഭിസംബോധന ചെയ്തായിരുന്നു റാനിയയുടെ പോസ്റ്റ്. നിറവയറുമായി ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വളരെയധികം ബുദ്ധിമുട്ടിയെന്നാണ് റാനിയ വ്യക്തമാക്കിയത്. ‘ദീപിക ഗര്‍ഭിണിയാണ്, അവള്‍ക്ക് നില്‍ക്കാന്‍ കഴിയില്ല, ഇരിക്കുമ്പോള്‍ ശ്വസിക്കാന്‍ കഴിയുന്നില്ല. ട്രോളന്മാര്‍ അവളോട് ചെയ്യുന്നത് അനീതിയാണ്” – റാനിയ കുറിച്ചു. അമ്മയ്ക്കും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനുമൊപ്പമാണ് ദീപിക വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.