Celebrity

ലൂപ്പസ് രോഗം, വൃക്ക മാറ്റിവെയ്ക്കല്‍; തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് സെലീനാഗോമസ്

ഒരിക്കലും തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി നടിയും ഗായികയുമായ സെലിനാ ഗോമസ്. സ്വന്തം കുട്ടികളെ വഹിക്കാന്‍ തനിക്ക് കഴിയില്ലെന്നും അങ്ങിനെ വന്നാല്‍ തന്റെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഒരുപാട് മെഡിക്കല്‍ പ്രശ്നങ്ങള്‍ തനിക്കുണ്ടെന്നും വാനിറ്റി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.

2013 ല്‍ ലൂപ്പസ് രോഗനിര്‍ണയം നടത്തുകയും 2017 ല്‍ വൃക്ക മാറ്റിവയ്ക്കുകയും ചെയ്ത ഗോമസ്, താന്‍ മുമ്പ് ”ഇത് ഒരിക്കലും” പരസ്യമായി പറഞ്ഞിട്ടില്ലെന്ന് കുറിച്ചു. അതേസമയം തന്നെ താന്‍ ഒരു ദിവസം അമ്മയാകുമെന്നും എന്നാല്‍ അത് എല്ലാവര്‍ക്കും സംഭവിക്കുന്നത് പോലെ ആയിരിക്കില്ലെന്നും പറഞ്ഞു. വാടക ഗര്‍ഭധാരണമോ ദത്തെടുക്കലോ ചെയ്യാന്‍ തയ്യാറുള്ള ആളുകള്‍ ഉണ്ടെന്നത് ഒരു അനുഗ്രഹമായി ഞാന്‍ കാണുന്നു, അവ രണ്ടും എനിക്ക് വലിയ സാധ്യതകളാണെന്നും അവര്‍ പറഞ്ഞു.

താന്‍ ഇപ്പോഴും അവിവാഹിതയാണെങ്കിലും 35 വയസ്സ് വരെ ദത്തെടുക്കലിന് പദ്ധതി തനിക്കുണ്ടെന്ന് മെയ് മാസത്തില്‍ ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2023 ജൂലൈ മുതല്‍ ബെന്നി ബ്ലാങ്കോയുമായി ഡേറ്റിംഗ് നടത്തുന്ന ഗായിക അടുത്തിടെ ‘ദ ഹോവാര്‍ഡ് സ്റ്റെര്‍ണ്‍ ഷോ’ യിലും തന്റെ പങ്കാളിക്കൊപ്പം കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു. തന്റെ ജീവിതത്തിലെ വെളിച്ചം തന്റെ ഏറ്റവും നല്ല സുഹൃത്ത് എന്നിങ്ങനെയൊക്കെയാണ് ബെന്നി ബ്ളാങ്കോയുമായുള്ള പ്രണയത്തെക്കുറിച്ച് ഗോമസ് പറഞ്ഞത്.

”ഞാന്‍ ഒരിക്കലും ഈ രീതിയില്‍ സ്നേഹിക്കപ്പെട്ടിട്ടില്ല. അവനോട് എല്ലാം പറയാന്‍ എനിക്ക് ഇഷ്ടമാണ്.” നടി പറഞ്ഞു. ഗോമസ് മുമ്പ് ജസ്റ്റിന്‍ ബീബറുമായി 2010 മുതല്‍ 2018 വരെ ഡേറ്റിംഗ് നടത്തിയിട്ടുണ്ട്. 2023-ന്റെ തുടക്കത്തില്‍ ചെയിന്‍സ്‌മോക്കേഴ്‌സിന്റെ ഡ്രൂ ടാഗാര്‍ട്ടുമായി അവള്‍ ബന്ധപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലാണ് ദീര്‍ഘകാല സുഹൃത്തായിരുന്ന ബെന്നി ബ്ളാങ്കോയുമായി പ്രണയത്തിലായത്.