Movie News

ആരാധകര്‍ കാത്തിരിക്കുന്ന ധൂം 4 വരുന്നു ; നായകനാകുന്നത് ബോളിവുഡിലെ ഈ സൂപ്പര്‍താരം

വമ്പന്‍ ബാനറുകളാണ് നടന്‍ രണ്‍ബീര്‍ കപൂറിനെ ലക്ഷ്യം വെച്ച് ബോളിവുഡില്‍ കാത്തിരിക്കുന്നത്. അുതുകൊണ്ടു തന്നെ വമ്പന്‍ സിനിമകള്‍ തന്നെയാണ് താരത്തിന്റെ നിരയിലുള്ളത്. ലവ് & വാര്‍, രാമായണം, ബ്രഹ്മാസ്ത്ര, ആനിമല്‍ പാര്‍ക്ക് എന്നിവയെല്ലാം താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കിറ്റിയില്‍ ഏറ്റവും വലിയ ഇന്ത്യന്‍ ഫ്രാഞ്ചൈസി ചിത്രമായ ധൂമിന്റെ നാലാം ഭാഗവും.

പത്താന്‍, വാര്‍, ടൈഗര്‍ 3 തുടങ്ങിയ വിജയകരമായ യാഷ്‌രാജ് ഫിലിംസ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ തിരക്കഥാകൃത്ത് ശ്രീധര്‍ രാഘവനെ ധൂം 4 ന്റെ തിരക്കഥയില്‍ പ്രവര്‍ത്തിക്കാന്‍ ആദിത്യ ചോപ്ര നിയോഗിച്ചു. ഒരു പിങ്ക്വില്ല റിപ്പോര്‍ട്ട് അനുസരിച്ച്, ‘ശ്രീധര്‍ രാഘവനുമായി ചേര്‍ന്ന് ധൂം 4 ന്റെ കഥയും തിരക്കഥയും വികസിപ്പിക്കുന്നതില്‍ ആദിത്യ ചോപ്ര വളരെ അടുത്ത് ഇടപെട്ടിട്ടുണ്ട്. ധൂം 4-ന്റെ റീബൂട്ടിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പിന് യോഗ്യമായ സ്റ്റോറി ഡ്രാഫ്റ്റിന്റെ പണിപ്പുരയിലാണ് അവര്‍ ഇപ്പോള്‍.’

ധൂം 4 ന്റെ ഉചിതമായ തിരഞ്ഞെടുപ്പാണ് രണ്‍ബീര്‍. അദ്ദേഹത്തിന്റെ പ്രഭാവലയവും വ്യക്തിത്വവും കണക്കിലെടുത്താണ് ഈ കഥാപാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഗോള ആക്ഷന്‍ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് പുതിയ ധൂം ചിത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. വിഷ്വല്‍ പാലറ്റും കഥപറച്ചിലും ഇതിനകം സ്ഥാപിച്ച വൈആര്‍എഫ് സ്‌പൈ യൂണിവേഴ്സില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കുമെന്നും അവര്‍ പറയുന്നു. 2026 ഏപ്രിലില്‍ ധൂം 4 ആരംഭിക്കാന്‍ യാശ്‌രാജ് ഫിലിംസ് പദ്ധതിയിടുന്നു.

സംവിധായകനെ സംബന്ധിച്ചിടത്തോളം, അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യാനുള്ള മുന്‍നിര ചോയ്സ്, ഈ സ്വാതന്ത്ര്യ ദിനത്തില്‍ വാര്‍ 2 റിലീസ് ചെയ്തതിന് ശേഷം മുഴുവന്‍ പ്രീ-പ്രൊഡക്ഷന്‍ ജോലികളും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2027-ലെ റിലീസ് ലക്ഷ്യമിട്ട് 2026 അവസാനത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *