Movie News

‘അമരം’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്‌ എതിരേ ധീവരസഭ; മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുന്നു

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കാന്‍ വിവിധ ജില്ലകളില്‍ നടത്തുന്ന സാംസ്‌കാരിക പരിപാടിയില്‍ ‘അമരം’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ അഖില കേരള ധീവരസഭ.

മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള സിനിമയാണ്‌ അമരമെന്നും അതിന്റെ പ്രദര്‍ശനം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പറഞ്ഞു. ഒന്‍പതു തീരദേശ ജില്ലകളില്‍ നടത്തുന്ന പരിപാടിയില്‍ അമരം പ്രദര്‍ശിപ്പിക്കുന്നതു ഫിഷറീസ്‌ മന്ത്രി ഇടപെട്ട്‌ ഒഴിവാക്കാത്തപക്ഷം പരിപാടിയുമായി ധീവരസഭ സഹകരിക്കില്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്‌തമാക്കി.

1991-ൽ പുറത്തിറങ്ങിയ ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം നിർവഹിച്ചതാണ് ഈ ചിത്രം. മമ്മുട്ടി, മുരളി, മാതു, അശോകൻ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി. ലളിത മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി.

ദിനകരന്റെ പോസ്റ്റ്

പ്രിയ ഫിഷറീസ് മിനിസ്റ്റർ,
മത്സ്യത്തൊഴിലാളികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന സാംസ്കാരിക പരിപാടിയിൽ അമരം സിനിമയുടെ പ്രദർശനം 9 തീരദേശ ജില്ലകളിലും നടത്താൻ പോകുന്നതായി പ്രോഗ്രാമിൽ നിന്നും കാണുകയുണ്ടായി .മത്സ്യത്തൊഴിലാളികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിൻപകരം അവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഈ സിനിമ പ്രദർശനം ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കുകയില്ല .ഇതുഒഴിവാക്കുക തന്നെ വേണം അല്ലാത്തപക്ഷംഈ പരിപാടിയുമായി ധീവരസഭസഹകരിക്കുകയില്ല എന്നും ഇതിൽ ഞങ്ങൾക്കുള്ള പ്രതിഷേധം രേഖപ്പെടുത്തുമെന്നും അറിയിച്ചുകൊള്ളുന്നു പലപ്രാവശ്യം ഫോണിൽ വിളിച്ചെങ്കിലും കിട്ടാത്തതു കൊണ്ടാണുഇത്തരത്തിൽ എഴുതേണ്ടി വന്നതു.യുക്തമായ തീരുമാനം എടുക്കുമെന്നുപ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം
വി. ദിനകരൻഎക്സ്എം എൽ എ

Leave a Reply

Your email address will not be published. Required fields are marked *