ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപോരാട്ടം തമിഴ്‌സിനിമാവേദിയില്‍ വന്‍ ചര്‍ച്ചയായതാണ്. ഇരുവരും ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അടുത്തിരുന്നിട്ടും പരസ്പരം മുഖത്തോടുമുഖം നോക്കാതെ ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ നടന്‍ ചിലമ്പരശനും ധനുഷും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ശ്രദ്ധേയമാകുന്നു.
ശനിയാഴ്ച ആകാശ് ബാസ്‌കരന്റെ കുടുംബ ചടങ്ങിനിടെ ധനുഷ് നയന്‍താരയുടെ മുന്‍ കാമുകന്‍ എന്നറിയപ്പെടുന്ന സിലംബരസന്‍ എന്ന സിമ്പുവുമായി ഇടപഴകുന്നതും ആലിംഗനം ചെയ്യുന്നതും കണ്ടു. ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച ശ്രദ്ധ നേടിയത്. ധനുഷും സിമ്പുവും ഒരുമിച്ച് നിരവധി ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും സൗഹൃദം പങ്കിടുകയും ചെയ്തു. തഗ് ലൈഫ് എന്ന സിനിമയുടെ ലുക്കിലാണ് സിമ്പു പ്രത്യക്ഷപ്പെട്ടത്. ധനുഷ് കറുത്ത നിറത്തിലുള്ള വസ്ത്രത്തിലും.
നയന്‍താര: ദി ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററിക്കായി ധനുഷിന്റെ സിനിമയായ നാനും റൗഡിതാന്‍ എന്ന സിനിമയിലെ രംഗങ്ങള്‍ പകര്‍ത്തിയതിന് ധനുഷ് കോപ്പിറൈറ്റ് നിയമപ്രകാരം നഷ്ടപരിഹാരം ചോദിച്ചതോടെയായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 10 കോടി രൂപയുടെ വക്കീല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ധനുഷിനെ രൂക്ഷമായി വിമര്‍ശിച്ച നയന്‍താര മൂന്ന് പേജുള്ള തുറന്ന കത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.
കത്തില്‍ ധനുഷിനെ ‘നീചന്‍’ എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ നടപടികളില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു, നിയമപരമായ നോട്ടീസ് അനാവശ്യമായ ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററിയില്‍, നയന്‍താര ചിമ്പുവുമായുള്ള വ്യക്തിജീവിതത്തിലെ പ്രക്ഷുബ്ധമായ ഒരു ഘട്ടം അനുഭവിച്ച സമയത്തെക്കുറിച്ച് നടന്‍ നാഗാര്‍ജുന അനുസ്മരിക്കുന്നുണ്ട്.
പേരെടുത്തു പറയുന്നിണ്ടെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന അവരുടെ ഷൂട്ടിംഗില്‍ നിന്നുള്ള ഒരു സംഭവം അദ്ദേഹം പങ്കുവെച്ചു. നയന്‍താരയുടെ ഫോണ്‍ റിംഗ് ചെയ്യുമ്പോഴെല്ലാം അന്തരീക്ഷം മൊത്തം മാറുമായിരുന്നു. അത് അവളുടെ മാനസികാവസ്ഥയെ ബാധിച്ചു. പിന്നീട് ‘അവളുടെ ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ സെറ്റ് മുഴൂവന്‍ ഭയപ്പെടുന്ന നിലയായി. ഫോണ്‍ റിംഗ് ചെയ്താല്‍, അപ്പോള്‍ തന്നെ അവര്‍ ഓഫാക്കും. ഒടുവില്‍ പ്രശ്‌നത്തില്‍ നാഗാര്‍ജുന ഇടപെട്ടു. ‘നിങ്ങള്‍ എന്തിനാണ് നിങ്ങളോട് തന്നെ ഇങ്ങിനെ ചെയ്യുന്നത്? നിങ്ങള്‍ ഒരു പ്രഗത്ഭയായ സ്ത്രീയാണ്” താന്‍ അവരോട് പറഞ്ഞെന്നും നാഗാര്‍ജ്ജുന പറയുന്നു.