Movie News

ആദിവാസികൾ മാത്രം അഭിനയിക്കുന്ന ‘ധബാരി ക്യുരുവി’ പ്രേക്ഷകരിലേക്ക്

കൊച്ചി: ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യൂരുവി 5 ന് റിലീസ് ചെയ്യും. ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന ധ ബാരി ക്യുരുവി ഒരുക്കിയത്. പൂർണമായും ഇരുള ഭാഷയിലാണ്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.യു എസിലെ ഓസ്റ്റിൻ, ഇൻഡ്യൻ പനോരമ, ഐ എഫ് എഫ് കെ എ ന്നിവയടക്കം 7 ഫെസ്റ്റിവലുകളിൽ ഇതിനകം ധബാരി ക്യൂരുവി പ്രദർശിപ്പിച്ചിരുന്നു. ആദിവാസി പെൺകുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ 3 പാട്ടുകളിൽ 2 എണ്ണം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ മീനാക്ഷിയാണ്.

കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വൽ മാജിക്‌ ഛായാഗ്രഹണം: അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: നൂറ വരിക്കോടന്‍, ആർ.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂര്‍ വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായി: ഗോക്രി, കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ.

മാർക്കറ്റിംങ്ങ് കൺസൾട്ട്:ഷാജി പട്ടിക്കര സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാന്‍ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍.പി.ആർ.ഒ :പി .ആർ .സുമേരൻ. അഭിനേതാക്കൾ – മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.-പി.ആർ.സുമേരൻ