ഹോളിവുഡിലെ ചൂടന്‍ സുന്ദരികളുടെ പട്ടികയില്‍ മാത്രമല്ല പ്രായക്കുറവുള്ളവരുമായി പ്രണയത്തില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയിലും ഒന്നാമതുണ്ട് നടി ഡെമിമൂര്‍. നഗ്നതാപ്രദര്‍ശനവുമായി ആരാധകരെ ത്രില്ലടിപ്പിച്ച 61 കാരിയായ സുന്ദരി പ്രണയത്തിന്റെ കാര്യത്തിലും ഹോളിവുഡ് നടി ഞെട്ടിക്കുകയാണ്. തന്നേക്കാള്‍ 27 വയസ്സിന് ഇളയവനായ ഗായകന്‍ ജോ ജോനാസുമായി നടി പ്രണയത്തിലാണെന്നാണ് വിവരം.
ഫ്രാന്‍സിലെ ആന്റിബസിലെ ഹോട്ടല്‍ ഡു ക്യാപ്പില്‍ ജോനാസ് ബ്രദേഴ്സ് ബാന്‍ഡ് അംഗത്തോടൊപ്പം നടി ഉച്ചഭക്ഷണം ആസ്വദിക്കുന്നത് കണ്ടതായി ഒരു ഉറവിടം പേജ് സിക്‌സിനോട് പറഞ്ഞു. കഴിഞ്ഞ മാസം തെക്കന്‍ ഫ്രാന്‍സില്‍ വെച്ച് മൂര്‍ 34 കാരനായ ഗായകനെ കണ്ടുമുട്ടിയതായി സൈറ്റ് അവകാശപ്പെടുന്നു. ഡെമി ആതിഥേയത്വം വഹിച്ച കാന്‍ ആംഫാര്‍ ഗാലയില്‍ ജോ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിരുന്നു. ഡെമിയും ജോയും സൗഹൃദം സ്ഥാപിച്ചതായും അവര്‍ക്ക് പരസ്പര സുഹൃത്തുക്കളുണ്ടെന്നും ഒരു വാര്‍ത്തയില്‍ പറയുമ്പോള്‍ തങ്ങള്‍ ഫ്‌ളര്‍ട്ടിംഗുകളൊന്നുമില്ലാത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഡെമിയെ ഉദ്ധരിച്ച് മറ്റൊരു മാധ്യമം പറയുന്നു.
അതേസമയം തങ്ങളെക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് ജോനാസ് കുടുംബത്തിന്റെ പ്രത്യേകതകളാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ജോ ജോനാസിന്റെ സഹോദരന്‍ നിക്ക് ജോനാസ് ബോളിവുഡ് സുന്ദരി പ്രിയങ്കാചോപ്രയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. തന്നേക്കാള്‍ 10 വയസ്സ് കൂടുതലുള്ള പ്രിയങ്ക ചോപ്രയെ നിക്ക് വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ജോ ജോനാസ് തന്നേക്കാള്‍ 27 വയസ്സ് മൂപ്പുള്ള ഡെമിമൂറുമായി പ്രണയത്തിലായത്. അതേസമയം തന്നേക്കാള്‍ പ്രായം കുറഞ്ഞവരുമായുള്ള പ്രണയം ഡെമി മൂറിന്റെയും സ്‌റ്റെലാണ്. 15 വയസ്സ് ജൂനിയറായ ആഷ്ടണ്‍ കച്ചറുമായി (46) അവര്‍ നേരത്തേ വിവാഹം കഴിച്ചിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിക്കുമായുള്ള പ്രണയത്തിന്റെ പേരിലും ഡെമി വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ജോ ജോനാസ് നടി സോഫിയാ ടര്‍ണറുമായി വിവാഹബന്ധം വേര്‍പെടുത്തിയത് അടുത്തിടെയാണ്. അതിന് ശേഷം അഞ്ച് മാസം മോഡല്‍ സ്റ്റോമി ബ്രീയിയുമായി ഡേറ്റിംഗ് നടത്തി. അടുത്തിടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. ടര്‍ണര്‍ ഇപ്പോള്‍ പ്രഭുവായിരുന്ന പെരെഗ്രിന്‍ ‘പെറി’ പിയേഴ്‌സണുമായി ഡേറ്റിംഗ് നടത്തുകയാണ്.