Oddly News

ഡല്‍ഹിയിലെ ഇന്ധന നിയന്ത്രണം : ‘എറിഞ്ഞുകളയാവുന്ന വിലയ്ക്ക്’ റേഞ്ച് റോവര്‍ വിറ്റു, തൊട്ടുപിന്നാലെ യു ടേണ്‍ അടിച്ച് സര്‍ക്കാര്‍

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍, തന്റെ സൂക്ഷ്മമായി പരിപാലിക്കുന്ന റേഞ്ച് റോവര്‍ യുവാവ് തുച്ഛമായ വിലയ്ക്ക് വിറ്റു.

ഡല്‍ഹി എന്‍സിആറില്‍ പഴയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് സത്യസന്ധരായ നികുതി അടയ്ക്കുന്ന പൗരന്മാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന തല്ലാതെ മറ്റൊന്നുമല്ലെന്ന് റിതേഷ് ഗന്ധോത്ര പറഞ്ഞു. നയം പുനഃപരിശോധിക്ക ണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഡല്‍ഹി നിവാസികളാണ് രംഗത്തുള്ളത്.

അതേസമയം ഇന്ധനം നല്‍കാതിരിക്കുക എന്ന തീരുമാനം നടപ്പാക്കുന്നതില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ പിന്നോട്ട്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തീരുമാനം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്. കമ്മീഷന്‍ ഓഫ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിനെ ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയും വ്യക്തമാക്കി.

പഴകിയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്ധന നിയന്ത്രണം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.  നിരോധനം അനുസരിച്ച് ഡീസല്‍ വാഹനങ്ങള്‍ക്ക് 10 വര്‍ഷവും പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ആയുസ്സ് നല്‍കിയിരിക്കുകയാണ്. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നല്‍കില്ല.

എക്‌സില്‍ പങ്കിട്ട തന്റെ പോസ്റ്റില്‍, നിലവില്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന തന്റെ പ്രിയപ്പെട്ട എസ് യു വിയായ റേഞ്ച് റോവറിന്റെ ഒരു ഫോട്ടോ ഗന്ധോത്ര പങ്കിട്ടു. ജൂലൈ 1 ന് ഡല്‍ഹിയില്‍ ആയുസ്സ് അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കു ന്നത് നിരോധിച്ച ദിവസം അദ്ദേഹം പോസ്റ്റ് പങ്കിട്ടു.

എന്നാല്‍ തന്റെ റേഞ്ച് റോവര്‍ ഓഡോമീറ്ററില്‍ 74,000 കിലോമീറ്റര്‍ മാത്രമേ ഓടിയിട്ടുള്ളൂ എന്ന് എക്‌സിലിട്ട പോസ്റ്റില്‍ ഗന്ധോത്ര പറഞ്ഞു. നിലവില്‍ ഇത് 8-ാം വര്‍ഷത്തിലാണെങ്കിലും, പാന്‍ഡെമിക് സമയത്ത് കാര്‍ പോര്‍ച്ചില്‍ തന്നെ കിടന്നു. രണ്ടുലക്ഷം കിലോമീറ്ററിലധികം ആയുസ്സ് ഇനിയും ശേഷിക്കുന്ന സൂക്ഷ്മമായി പരിപാലിക്കുന്ന’ വാഹനമായിട്ടാണ് ഡല്‍ഹിക്കാരന്‍ വിശേഷിപ്പിച്ചത്. നിയന്ത്രണം ഡല്‍ഹി എന്‍സിആറിന് പുറത്തുള്ളവര്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്ക് വാഹനം വില്‍ക്കാന്‍ ഗന്ധോത്ര നിര്‍ബന്ധിതനാകുന്നു.

”എന്നാല്‍ എന്‍സിആറില്‍ 10 വര്‍ഷത്തെ ഡീസല്‍ നിരോധനം കാരണം, ഇപ്പോള്‍ ഞാന്‍ അത് വില്‍ക്കാന്‍ നിര്‍ബന്ധിതനാകുന്നു – അതും എന്‍സിആറിന് പുറത്തുള്ള വാങ്ങുന്നവര്‍ക്ക്, തുച്ഛമായ വിലയ്ക്ക്,” അദ്ദേഹം എക്‌സില്‍ എഴുതി.