Oddly News

മെഹന്തി നൃത്തത്തിനിടെ ഹൃദയസ്തംഭനം; വധുവിന് ദാരുണാന്ത്യം

വിവാഹം എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലെയും പ്രധാനപ്പെട്ട നിമിഷമാണ്. എന്നാല്‍ ആ നിമിഷം ഒരു ദുരന്തമായി പരിണമിച്ചാലോ? നൈനിറ്റാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് അത്തരത്തിലുള്ള ഒരു സംഭവമാണ്. വിവാഹത്തിനോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങള്‍ക്കിടെ ഹൃദയസ്തംഭനം മൂലം നവവധു മരിച്ചു.ഡല്‍ഹി സ്വദേശിയായ ശ്രേയ ജയിനിനാണ് ഈ ദാരുണാന്ത്യം.

നൈനിറ്റാളിലെ ഒരു റിസോര്‍ട്ടില്‍ വിവാഹത്തിനോടനുബന്ധിച്ച് ആഘോഷങ്ങള്‍ നടത്താന്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നു. മെഹന്തി ആഘോഷത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ശ്രെയ വേദിയില്‍ ബോധംകെട്ട് വീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല.

ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. ബിടെക്കിനു ശേഷം എംബിഎ പൂർത്തിയാക്കിയ ശ്രേയ വിവാഹാഘോഷങ്ങളില്‍ വളരെ അധികം സന്തോഷവതിയായിരുന്നുവെന്ന് ശ്രെയയുടെ അച്ഛന്‍ പറഞ്ഞു. ആശുപത്രി നടപടികള്‍ക്ക്‌ ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി.