Sports

പന്തിനെ കൈവിട്ട ക്യാപിറ്റല്‍സിനും നായകനെ വേണം ; കൊല്‍ക്കത്തവിട്ട ശ്രേയസ് അയ്യര്‍ക്ക് പിന്നാലെ

ഐപിഎല്‍ പുതിയ സീസണില്‍ തലതന്നെ മാറ്റാനാണ് മുന്‍ നായകന്‍ ഋഷഭ് പന്തിനെ വില്‍പ്പനയ്ക്ക്് വെച്ചിരിക്കുന്നത്. അതോടെ ആരാധകരില്‍ നിന്നും ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് പകരം ആരു വരുമെന്നാണ്. ഐപിഎല്‍ പോലെ ഒരു ടൂര്‍ണമെന്റില്‍ മികച്ചൊരു തന്ത്രജ്ഞനെ തേടുന്ന ഡല്‍ഹി ക്യാപിറ്റല്‍ ശ്രേയസ് അയ്യരില്‍ പന്തിന്റെ പകരക്കാരനെ കണ്ടെത്തിയെന്നാണ് സൂചനകള്‍.

പേഴ്സില്‍ 73 കോടി ശേഷിക്കുന്നതിനാല്‍, ഡിസിക്ക് ശ്രേയസ് അയ്യരെ അനായാസം ടീമില്‍ എത്തിക്കാനാകും. അതേസമയം മറുവശത്ത് കഴിഞ്ഞ തവണ തങ്ങള്‍ക്ക് കിരീടം നേടിത്തന്ന ശ്രേയസ് അയ്യരെയാണ് കെ.കെ.ആര്‍ തള്ളിയത്. പ്രതിഫല കാര്യത്തില്‍ വന്ന യോജിപ്പില്ലായ്മയാണ് ശ്രേയസിനെ കൊല്‍ക്കത്ത വിപണിയില്‍ വെയ്ക്കാന്‍ കാരണമായത്. ഇതോടെ ശ്രേയസ് അയ്യര്‍ ഐപിഎല്‍ ലേലത്തില്‍ പ്രവേശിക്കുമെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിരുന്നു. ആ നീക്കം ഡിസിയെ വല്ലാതെ ഉലച്ചിരിക്കുകയാണ്.

ഡിസംബറിലെ മൂന്നാം വാരത്തില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിന് ഡിസിക്ക് 73 കോടി രൂപയുടെ പേഴ്‌സ് ബാക്കിയുണ്ട്. എന്നിരുന്നാലും ടി20 യിലെ മികച്ച ബാറ്ററായ അയ്യര്‍ തനിക്ക് വേണ്ടി ടീമുകള്‍ മത്സരിക്കുന്ന സാഹചര്യം കണക്കാക്കി ലേല യുദ്ധത്തില്‍ ഏര്‍പ്പെട്ടേക്കാമെന്നാണ് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ വിലയിരുത്തുന്നത്.

കെ എല്‍ രാഹുല്‍ ആര്‍സിബിയുടെ റഡാറില്‍ ഉണ്ടെന്നും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ ആവാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുമാത്രമല്ല, ഇതുവരെ 2 കളിക്കാരെ മാത്രം നിലനിര്‍ത്തിയിട്ടുള്ള പഞ്ചാബ് കിംഗ്‌സ് ഇലവന് അര്‍ഷ്ദീപ് സിംഗിനെ നിലനിര്‍ത്താനാവും, അവരുടെ പക്കല്‍ 110 കോടിയുടെ പേഴ്‌സ് ബാക്കിയുണ്ട്. അത് മാത്രമല്ല, കെ എല്‍ രാഹുലിന് പകരക്കാരനെ തേടുന്ന എല്‍എസ്ജിയുടെ റഡാറിലാണ് ഇഷാന്‍ കിഷന്‍ പോലും.