Hollywood

സ്‌പെയിനില്‍ ഡേവിഡ്‌ബെക്കാമിന് മറ്റു പെണ്ണുങ്ങളും ഉണ്ടായിരുന്നു; റബേക്കലൂസിന്റെ വെളിപ്പെടുത്തല്‍

നെറ്റ്ഫ്‌ളിക്‌സില്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ഫുട്‌ബോള്‍താരം ഡേവിഡ് ബെക്കാമിന്റെ സ്‌പെയിനിലെ വിവാദം വീണ്ടും തല പൊക്കുകയാണ്. മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് റെബേക്ക ലൂസുമായുള്ള ബന്ധത്തെക്കുറിച്ച് ഡേവിഡ് ബെക്കാം ഇതില്‍ മൗനം വെടിഞ്ഞു. ലോകം മുഴുവന്‍ തങ്ങള്‍ക്ക് എതിരാണെന്ന് തോന്നുന്നതായിട്ടാണ് ഫുട്‌ബോള്‍ താരവും ഭാര്യയും പറഞ്ഞത്.

സെലിബ്രിറ്റി ദമ്പതികള്‍ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും റെബേക്കാ ലൂസിന്റെ വെളിപ്പെടുത്തല്‍ തൊട്ടുപിന്നാലെ പുറത്തുവന്നിരിക്കുകയാണ്. വിക്‌ടോറിയയുമായുള്ള വിവാഹ ബന്ധത്തിന്റെ നാലാം വര്‍ഷത്തില്‍ സ്‌പെയിനില്‍ ബെക്കാം മറ്റൊരു പെണ്ണിനൊപ്പം ആയിരുന്നെന്ന് റബേക്ക പറയുന്നു. 2003-ല്‍ മാഡ്രിഡില്‍ കളിക്കാന്‍ ഉണ്ടായിരുന്ന സമയത്ത് താന്‍ ഡേവിഡുമായി ഹുക്ക് അപ്പ് ചെയ്‌തെന്ന് പറഞ്ഞ റബേക്ക സ്‌പെയിനില്‍ താരത്തിനുവേണ്ടി ജോലി ചെയ്തിരുന്നതായി അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഡേവിഡ് മാധ്യമങ്ങളോട് ബന്ധം നിഷേധിച്ചു. റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍ സ്‌പെയിനില്‍ 2003 സെപ്റ്റംബറില്‍ ഡേവിഡ് ബെക്കാമിനൊപ്പം ബ്രസീലിയന്‍ താരം റൊണാള്‍ഡോ നസാരിയോയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തതായി ഡെയ്ലിമെയിലുമായുള്ള സംഭാഷണത്തില്‍ റെബേക്ക ലൂസ് വെളിപ്പെടുത്തി.

‘ഡേവിഡിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അസ്വസ്ഥയായ വിക്ടോറിയ തന്നെ വിളിച്ചു. താന്‍ വീടിനുള്ളിലെ പടികള്‍ കയറി മുകളിലെത്തിയപ്പോള്‍ ഒരു വാതിലിനു പുറത്ത് ഡേവിഡിന്റെ രണ്ട് അംഗരക്ഷകര്‍ നില്‍ക്കുന്നത് കണ്ടു. അതൊരു കിടപ്പുമുറിയായിരുന്നു. കട്ടിലില്‍ കിടക്കുന്ന മോഡലിനെ കാണാമായിരുന്നു. ഞാന്‍ പുകഞ്ഞു, ഞാന്‍ അവനെ നോക്കി, ഫോണ്‍ നല്‍കി, ‘നിങ്ങളുടെ ഭാര്യ’ എന്ന് പറഞ്ഞു, ഇത് ഭയങ്കരമായ ഒരു വികാരമായിരുന്നു. ഞാന്‍ ഒരു വിഡ്ഢിയാണെന്ന് സ്വയം ചിന്തിച്ചു. പക്ഷേ അയാള്‍ക്ക് പഴിപറയാന്‍ ഞാനുണ്ടായിരുന്നു. റെബേക്കാ പറഞ്ഞു.

നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയിലെ ഡേവിഡിന്റെ പ്രസ്താവനകളെ ലൂസ് ആക്ഷേപിച്ചു, അവള്‍ കൂട്ടിച്ചേര്‍ത്തു, ‘അവന് ഇഷ്ടമുള്ളതെന്തും പറയാം, തീര്‍ച്ചയായും, അദ്ദേഹത്തിന് സംരക്ഷിക്കാന്‍ ഒരു പ്രതിച്ഛായയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ സ്വയം ഇരയായി ചിത്രീകരിക്കാന്‍ എന്നെ പഴിചാരുകയാണ്. ഞാന്‍ ഈ കഥകള്‍ മെനഞ്ഞെടുത്തതുപോലെ ഒരു നുണച്ചിയെപ്പോലെ. വിക്ടോറിയയെ കഷ്ടപ്പെടുത്തിയത് ഞാനാണെന്ന് അദ്ദേഹം പരോക്ഷമായി നിര്‍ദ്ദേശിക്കുന്നു.