Crime

ഇന്‍സ്റ്റഗ്രാം പ്രണയത്തിന് തടസമായി മകള്‍; അഞ്ച് വയസുകാരിയെ കൊന്ന് അമ്മ

തന്റെ കാമുകനൊപ്പം പോകുന്നതിന് തടസമായിരുന്ന അഞ്ച് വയസുള്ള മകളെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മയുടെ ക്രൂരത. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് ഈ ദാരുണസംഭവം. കൊലപ്പെടുത്തിയതിനുശേഷം അമ്മ കുട്ടിയുടെ മൃതദേഹവുമായി ആശുപത്രിയില്‍ എത്തി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ദേഹത്തെ പാടുകളെ കുറിച്ച് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അമ്മയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം പോകുന്നതിനു വേണ്ടിയാണ് താന്‍ മകളെ കൊലപ്പെടുത്തിയതെന്നും ഇയാളുമായുള്ള വിവാഹത്തിന് മകള്‍ തടസമായതോടെയാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്. യുവതി പൊലീസിനോട് പറഞ്ഞു.

ഇവരുടെ ഭര്‍ത്താവ് നേരത്തേ ഭാര്യയേയും മകളേയും ഉപേക്ഷിച്ചിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രാഹുല്‍ എന്ന യുവാവിനെ വിവാഹം കഴിക്കാനാന്‍ വേണ്ടിയാണ് യുവതി ഡല്‍ഹിയിലെത്തിയത്. പക്ഷേ രാഹുലിന്റെ വീട്ടുകാര്‍ ഇവരുടെ കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ വിവാഹം മുടങ്ങി. ഇതിനു പിന്നാലെയാണ് മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നത്.