Hollywood

സുതാര്യമായ വലവസ്ത്രമണിഞ്ഞ് ഡെക്കോട്ടാ ജോണ്‍സണ്‍ ; ബിയാന്‍കാ സെന്‍സോറിയുടെ പാതയില്‍

നടി ഡക്കോട്ട ജോണ്‍സണ്‍ ബിയാന്‍കാ സെന്‍സോറിയോട മത്സരിക്കുകയാണോ. തന്റെ പുതിയ ചിത്രമായ മാഡം വെബിന്റെ പ്രീമിയറില്‍ നടിയെത്തിയത് ബിയാന്‍കയെ വെല്ലുന്ന തരത്തിലുള്ള സുതാര്യ വസ്ത്രത്തില്‍. സിനിമയില്‍ സഹതാരമായ സിഡ്നി സ്വീനിയും സമാന രീതിയിലുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് വന്നത്. അകം മുഴുവന്‍ കാണുന്ന തരത്തിലുള്ള വല വസ്ത്രത്തിലായിരുന്നു ഇരുവരും എത്തിയത്.

സ്‌പൈഡര്‍ പ്രമേയമായ സൂപ്പര്‍ഹീറോ ഫ്‌ലിക്കില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 34 കാരിയായ ഡെക്കോട്ട ആണ്. ലോസ് ഏഞ്ചല്‍സിലായിരുന്നു സിനിമയുടെ പ്രീമിയര്‍. 2017 മുതല്‍ കോള്‍ഡ്പ്ലേ താരം ക്രിസ് മാര്‍ട്ടിനുമായി ഡേറ്റിംഗ് നടത്തുന്ന ഡക്കോട്ട ഹോളിവുഡിലെ നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നിവയൊക്കെയായ ഡോണ്‍ ജോണ്‍സന്റെയും ഗായിക, ഗാനരചയിതാവ്, നടിയും നിര്‍മ്മാതാവുമായ മെലാനി ഗ്രിഫിത്തിന്റെയും മകളാണ്. അവള്‍ക്ക് ആറ് അര്‍ദ്ധസഹോദരന്മാരുണ്ട്.

ജെസ്സി, ഗ്രേസ്, ജാസ്പര്‍, ഡീക്കണ്‍ ജോണ്‍സണ്‍ എന്നിവര്‍ അവളുടെ അച്ഛന്റെ ഭാഗത്തുനിന്നുള്ളവരാണ്, അലക്‌സാണ്ടര്‍ ബൗറും സ്റ്റെല്ല ഡെല്‍ കാര്‍മെന്‍ ബാന്‍ഡേറാസും അമ്മയില്‍ നിന്നാണ്. ഹോളിവുഡിലെ നടനും പാട്ടുകാരനുമായ കാനി വെസ്റ്റിന്റെ പങ്കാളിയായ ബിയാന്‍കാ സെന്‍സോറി അടുത്തിടെ അതീവ ഫാഷനിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത് ഇവരുടെ വേഷങ്ങള്‍ വളരെ കൗതുകകരമാണ്.