കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി സൈബര്‍ പോലീസിനാണ് നടി പരാതി നല്‍കിയത്. മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ച ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് പരാതി. കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.




