ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) നിരയിലെ അവിഭാജ്യ ഘടകമാണ് തുഷാര്‍ ദേശ്പാണ്ഡെ. 2022-ല്‍ ടീമില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നില്ല. 2023 മുതല്‍, കാര്യങ്ങള്‍ മാറ്റിമറിക്കാനും പ്ലേയിംഗ് ഇലവനില്‍ സ്ഥിരമായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. 2024ല്‍ 17 വിക്കറ്റുമായി മടങ്ങിയ ദേശ്പാണ്ഡെ ഇടയ്ക്കിടെ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടി.
അടുത്തിടെ സിംബാബ്വെ പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 29-കാരന്‍, സിഎസ്‌കെയില്‍ ചേര്‍ന്നപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനായ ധോണി നല്‍കിയ പിന്തുണ അനുസ്മരിച്ചു. ഇഎസ്പിഎന്നിനോട് സംസാരിക്കുമ്പോള്‍ ദേശ്പാണ്ഡെ പറഞ്ഞു, ”ധോനി എന്നോട് പറഞ്ഞു അന്താരാഷ്ട്ര തലത്തില്‍ വിജയിക്കാന്‍ നിങ്ങള്‍ക്ക് എല്ലാം ഉണ്ട്. എന്നാല്‍ നിങ്ങളുടെ റണ്‍-അപ്പ് സമയത്ത് നിങ്ങള്‍ ശാന്തനായിരിക്കണം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കരുത്. ഒരു ദീര്‍ഘനിശ്വാസം എടുക്കുക. ശാന്തനായി ബൗള്‍ ചെയ്യുക.”
അന്താരാഷ്ട്ര തലത്തില്‍ വിജയിക്കാന്‍ ഉള്ളതെല്ലാം നിനക്കുണ്ടെന്ന് മഹി പറഞ്ഞാല്‍ തന്നെ ഒരു നേട്ടമാണ്. അഹമ്മദാബാദില്‍ അന്നത്തെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും (ജിടി) സിഎസ്‌കെയും തമ്മിലുള്ള ഐപിഎല്‍ 2023-ലെ ഓപ്പണിംഗ് ഗെയിം ദേശ്പാണ്ഡെ അനുസ്മരിച്ചു. അന്ന് സിഎസ്‌കെ 178/7 എന്ന സ്‌കോര്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു.
ചെന്നൈ പേസര്‍ 3.2-0-51-1 എന്ന കണക്കിലായിരുന്നു അന്ന് ബൗളിംഗ് പൂര്‍ത്തിയാക്കിയത്. ശക്തമായി തല്ലു കൊണ്ടിട്ടും ധോണി താരത്തിന് പിന്തുണയുമായി എത്തി. അദ്ദേഹം അടുത്ത് വന്ന് പറഞ്ഞു: ”നീ ഒരു തെറ്റും ചെയ്തിട്ടില്ല, നിങ്ങള്‍ എല്ലാ നല്ല പന്തുകളും എറിഞ്ഞു. ഇത് നിങ്ങളുടെ ദിവസമല്ല. അടുത്ത മത്സരത്തില്‍. അത് തന്നെ ആവര്‍ത്തിക്കുക.” ആ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
ധോണിയില്‍ നിന്ന് ദേശ്പാണ്ഡെയുടെ ഏറ്റവും വലിയ പഠനം സിഎസ്‌കെ നെറ്റ്‌സിലെ ഒരു മാച്ച് സിമുലേഷനിലാണ്. ‘ഞാന്‍ നല്ല യോര്‍ക്കറുകള്‍ ബൗള്‍ ചെയ്യുകയായിരുന്നു. പക്ഷേ പെട്ടെന്ന് ഞാന്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞു. അത് മഹി 100 മീറ്റര്‍ സിക്സറിനായി പറത്തി. എന്നിട്ട് ചോദിച്ചു: ‘നിങ്ങള്‍ എന്തിനാണ് ബൗണ്‍സര്‍ എറിഞ്ഞത്?
യോര്‍ക്കറായിരുന്നില്ലേ പ്രതീക്ഷിച്ചത് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ യോര്‍ക്കര്‍ ഒരു യോര്‍ക്കറാണ്, ആര്‍ക്കും നിങ്ങളെ അടിക്കാന്‍ കഴിയില്ല. എന്ന് പറഞ്ഞു.
2024ലെ ടി20 ലോകകപ്പിന് ശേഷം ആതിഥേയരായ സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ അഞ്ച് ടി20 മത്സരങ്ങളില്‍ ധോണിയുടെ കീഴില്‍ ദേശ്പാണ്ഡെ തന്റെ ബൗളിംഗ് മെച്ചപ്പെടുത്തുകയും അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുകയും ചെയ്തു.