ഫുട്‌ബോള്‍ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളപ്പോള്‍ ആരാധകര്‍ക്ക് നിരാശയായേക്കാവുന്ന വാര്‍ത്തകളും പുറത്തുവരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകഫുട്‌ബോളിലെ രാജാക്കന്മാരായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലിയോണേല്‍ മെസ്സിയും നേര്‍ക്കുനേര്‍ വരുന്ന റിയാദിലെ പോരാട്ടത്തില്‍ പോര്‍ച്ചുഗീസ് താരം കളിച്ചേക്കില്ല.
ലയണല്‍ മെസ്സി നായകനായ ഇന്റര്‍ മിയാമിക്കെതിരായ തങ്ങളുടെ റിയാദ് സീസണ്‍ കപ്പ് മത്സരത്തില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുക്കില്ലെന്ന് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നാസറിന്റെ മാനേജര്‍ ലൂയിസ് കാസ്‌ട്രോയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് വലിയ താരങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ തലേന്നാണ് കാസ്ട്രോയുടെ പരാമര്‍ശം. ഈ ഗെയിം സൗദി ക്ലബ് അല്‍ നാസറിന് മിഡ് സീസണ്‍ സൗഹൃദവും മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മിയാമിയുടെ പ്രീ-സീസണ്‍ ഗെയിമുമാണ്.
”’മെസ്സി റൊണാള്‍ഡോ’ മത്സരത്തില്‍ ഇന്ന് റൊണാള്‍ഡോ കാണില്ല. ഗ്രൂപ്പില്‍ ചേരാനുള്ള തന്റെ വീണ്ടെടുക്കലിന്റെ അവസാന ഘട്ടത്തിലാണ് റൊണാള്‍ഡോ. അടുത്ത കുറച്ച് ദിവസങ്ങളില്‍ തന്നെ അദ്ദേഹത്തിന് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഗെയിമില്‍ നിന്ന് വിട്ടുനില്‍ക്കും,’ ഫുട്‌ബോള്‍ വാര്‍ത്താ ഏജന്‍സിയായ ഗോളാണ് വാര്‍ത്ത പുറത്തുവിട്ടത്.
അല്‍ നാസറിന്റെ ചൈനീസ് പര്യടനത്തിന് മുമ്പ് പരിക്കേറ്റ റൊണാള്‍ഡോ പരിക്കില്‍ നിന്ന് മോചിതനായി വരുന്നതേയുള്ളൂ. പരുക്ക് പറ്റിയ സമയത്ത് റൊണാള്‍ഡോ ഒരു പ്രസ്താവന ഇറക്കിയിരുന്നു: ‘എനിക്ക് സങ്കടം തോന്നുന്നു. നിങ്ങള്‍ക്കും സങ്കടമുണ്ടെന്ന് എനിക്കറിയാം, പ്രത്യേകിച്ച് ക്രിസ്റ്റ്യാനോയെ സ്‌നേഹിക്കുന്ന ആളുകള്‍ക്ക്. പക്ഷേ ഇത് നല്ല രീതിയില്‍ കാണണം. ഞങ്ങള്‍ ഗെയിം റദ്ദാക്കിയിട്ടില്ല. ഗെയിമുമായി മുന്നോട്ട് പോകാനും ഇവിടെ തിരിച്ചെത്താനും ആഗ്രഹിക്കുന്നു. ഞങ്ങള്‍ മടങ്ങിവരും. ഞാന്‍ നിങ്ങള്‍ക്കായി കളിക്കാന്‍ ആഗ്രഹിക്കുന്നു. സങ്കടപ്പെടരുത്, കാരണം എനിക്ക് സങ്കടമുണ്ട്, ഒരു ഫുട്‌ബോള്‍ കളിക്കാരന്റെ സാഹചര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”
ലീഗ് സ്റ്റാന്‍ഡിംഗിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, 19 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റുമായി അല്‍ നാസര്‍ നിലവില്‍ സൗദി പ്രോ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 53 പോയിന്റുമായി അല്‍ ഹിലാലാണ് ലീഗില്‍ ഒന്നാമത്. ഇന്റര്‍ മിയാമിയെ സംബന്ധിച്ചിടത്തോളം, അവര്‍ 2023 എംഎല്‍എസ് സീസണ്‍ അവസാനിപ്പിച്ചത് മികച്ച നിലയില്‍ ആയിരുന്നില്ല. 2024 സീസണിന് മുന്നോടിയായി നടന്ന റിയാദ് സീസണ്‍ കപ്പില്‍ മിയാമി അല്‍-ഹിലാലിനോട് 4-3ന് തോറ്റിരുന്ന. വ്യാഴാഴ്ച (ഫെബ്രുവരി 1) റൊണാള്‍ഡോ ഇല്ലാത്ത അല്‍ നാസറിനെതിരെ മികച്ച പ്രകടനം നടത്താന്‍ അവര്‍ ആഗ്രഹിക്കുന്നു.