Oddly News

ജയിലറ മണിയറയാക്കി ; കുറ്റവാളിയുമായി സെല്ലില്‍ നീലച്ചിത്രം ചിത്രീകരിച്ചു; ജയില്‍ ജീവനക്കാരി അറസ്റ്റില്‍

തടവുപുള്ളിയുമായി കിടപ്പറ പങ്കുവെയ്ക്കുകയും ജയിലിലെ സെല്ലില്‍ നീലച്ചിത്രം ചിത്രീകരിക്കുകയും ചെയ്ത ജയില്‍ ജീവനക്കാരിയെ അറസറ്റ് ചെയ്ത് കേസെടുത്തു. വാന്‍ഡ്സ്വര്‍ത്ത് ജയിലിലെ ഉദ്യോഗസ്ഥയായ ലിന്‍ഡ ഡി സൗസ അബ്രുവാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ തടവുകാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിന്റെ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

സംഭവം വിവാദമായതോടെയാണ് ലിന്‍ഡ ഡി സൗസ അബ്രു അറസ്റ്റിലായത്. ജൂണ്‍ 26 നും 28 നും ഇടയില്‍, ജയില്‍ ജീവനക്കാരി ‘ന്യായമായ ഒഴികഴിവുകളോ ന്യായീകരണമോ ഇല്ലാതെ സ്വയം മോശമായി പെരുമാറി. ഒരു തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ജയില്‍ ഓഫീസറിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്തു എന്നിവയാണ് ആരോപണം.

30 വയസ്സുള്ള ഉദ്യോഗസ്ഥയെ ഉക്സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇംഗ്‌ളണ്ടില്‍ നിന്നും സ്‌പെയിനിലെ മാഡ്രിഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഹീത്രൂ വിമാനത്താവളത്തില്‍ വച്ച് ഡി സൗസ അബ്രു അറസ്റ്റിലായകുന്നത്. തന്റെ യാത്രാ പദ്ധതികള്‍ അബ്രു ജയിലില്‍ അറിയിച്ചിരുന്നു. ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ എത്തിയതിനെ തുടര്‍ന്ന് മെറ്റ് പോലീസ് വെള്ളിയാഴ്ച അന്വേഷണം ആരംഭിച്ചു.

അതേ ദിവസം തന്നെ പൊതു ഓഫീസില്‍ മോശമായി പെരുമാറിയതിന് ഡി സൂസ അബ്രുവിനെ അറസ്റ്റ് ചെയ്തു. വിവാഹിതയായ അബ്രു യഥാര്‍ത്ഥത്തില്‍ ബ്രസീലില്‍ നിന്നുള്ളയാളാണ്. ഭര്‍ത്താവുമായി നാമമാത്ര ബന്ധം മാത്രമാണുള്ളത്.