‘ആക്ഷേപകരമായ’ പോസില്‍ ബൈക്ക് യാത്ര നടത്തിയ ദമ്പതികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. ലൈംഗികത അനുസ്മരിപ്പിക്കുന്ന പോസില്‍ തിര ക്കേറിയ വീഥിയിലൂടെ ബൈക്ക് ഓടിച്ച ദമ്പതികളുടെ വീഡിയോ വൈറലായ തിനെ തുടര്‍ന്ന് നോയിഡയില്‍ ദമ്പതികള്‍ക്ക് ട്രാഫിക്പോലീസ് പിഴയിട്ടത് 53,000 രൂപ പിഴ.
നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലായിരുന്നു ദമ്പതികളുടെ പ്രകടനം. രണ്ടു പേരും ഹെല്‍മറ്റ് പോലും ധരിച്ചിരുന്നില്ല. ബൈക്കിന്റെ പെട്രോള്‍ടാങ്കിന് മുകളി ല്‍ യുവതിയെ പുണരുന്ന നിലയില്‍ തനിക്കഭിമുഖമാക്കി ഇരുത്തിയുള്ള യാത്രയുടെ ഹൃസ്വമായ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. തൊട്ടു അപ്പുറത്തെ വശത്തുകൂടി വരികയായി രുന്നു യാത്രക്കാരന് ഈ അപകടകരമായ സ്റ്റണ്ട് ചിത്രീകരിക്കുകയും പിന്നീട് അത് ഓ ണ്‍ലൈനില്‍ പങ്കുവെക്കുകയും ചെയ്തു. ദമ്പതികള്‍ പെട്ടെന്ന് വ്യാപകമായ വിമര്‍ശന ത്തിന് ഇടയാക്കി.
ജൂണ്‍ 15 ന് ചിത്രീകരിച്ച 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫൂട്ടേജില്‍ മോട്ടോര്സൈ ക്കിളിന്റെ രജിസ്ട്രേഷന് നമ്പര്‍ ദൃശ്യമായിരുന്നു. ട്രാഫിക് നിയമങ്ങളോടുള്ള നഗ്നമായ അവഗണനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം വര്‍ധിച്ചതോടെ നോയിഡ ട്രാഫിക് പോലീസ് നടപടിയെടുത്തു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ബന്ധപ്പെട്ട വാഹനത്തിനെതിരെ ചട്ടങ്ങള്‍ അനുസരിച്ച് 53,500 രൂപ പിഴ ഇ-ചലാന്‍ നല്കി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷകള്‍ നടപ്പാക്കുന്നത് തുടരുമെന്ന് മുന്നറിയിപ്പ് നല്കി, ഇത്തരം അശ്രദ്ധമായ പെരുമാറ്റം ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.




