Crime

എഴുന്നുള്ളിക്കുന്ന പല്ലക്കില്‍ നിന്നും ആടുകളെ വലിച്ചെറിയും; നിരോധിച്ച ആചാരം, പിടികൂടിയത് 737 ആട്ടിന്‍കുട്ടികളെ

കര്‍ണാടകയില്‍ ഉത്സവത്തിന്റെ ഭാഗമായി എഴുന്നുള്ളിക്കുന്ന പല്ലക്കില്‍ നിന്നും താഴേയ്ക്ക് എറിയാനായി കൊണ്ടുവന്ന 737 ആട്ടിന്‍കുഞ്ഞുങ്ങളെ അധികൃതര്‍ പിടിച്ചെടുത്തു. കര്‍ണാടകയിലെ യാദ്ഗിറിലെ മൈലാരലിംഗേശ്വര മേളയിലേക്ക് കൊണ്ടുവന്ന ആട്ടിന്‍കുട്ടികളെയാണ് പിടിച്ചെടുത്തത്. പരമ്പരാഗതമായി മേളയില്‍ ആട്ടിന്‍കുട്ടിയെയും ആടിനെയും പല്ലക്കില്‍ നിന്നും എറിയുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് ഭക്തരുടെ വിശ്വാസം. എന്നാല്‍ 2013ല്‍ ഈ ആചാരം ഭരണകൂടം നിരോധിച്ചിരുന്നു.

മേളയിലേക്കുള്ള പ്രധാന റൂട്ടുകളില്‍ ഉദ്യോഗസ്ഥര്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച മാത്രം നിരോധനം ലംഘിച്ച് മൈലാപുര മൈലാരലിംഗേശ്വര മേളയിലേക്ക് കൊണ്ടുവന്ന 737 ആടുകളെയും കുഞ്ഞാടുകളെയും ഉദ്യോഗസ്ഥര്‍ പിടികൂടി. വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആവര്‍ത്തിച്ചുള്ള നിരോധനങ്ങളും ഉണ്ടായിരുന്നിട്ടും, ചില ഭക്തര്‍ ആട്ടിന്‍കുട്ടികളെ ധോതാറുകളിലും പുതപ്പുകളിലും സാരുകളിലും മറച്ച് മേളഗ്രൗണ്ടിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

കണ്ടുകെട്ടിയ കന്നുകാലികളെ ലേലം ചെയ്ത് പണമുണ്ടാക്കാനും ആ പണം മൈലപുരയുടെ വികസനത്തിന് ഉപയോഗിക്കാനുമാണ് നീക്കം.
യാദഗിരി ജില്ലയിലെ മൈലാപുരയിലെ ചരിത്രപ്രസിദ്ധമായ ശ്രീക്ഷേത്രത്തില്‍ ജനുവരി 13 മുതല്‍ 15 വരെ നടക്കുന്ന മൈലാരലിംഗേശ്വര മേള കല്യാണ കര്‍ണാടക മേഖലയിലെ ഒരു പ്രധാന സാംസ്‌കാരികവും മതപരവുമായ പരിപാടിയാണ്. കര്‍ണാടകയില്‍ നിന്നും തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഭക്തര്‍ ജനുവരി 11 ന് മൈലാപുരയിലെത്താറുണ്ട്.

ഭക്തര്‍ ‘ഏഴു കോടി’ പാരായണവും പരസ്പരം മഞ്ഞപ്പൊടി വിതറലും നടത്തിയാണ് ഭഗവാന്‍ മൈലാര്‍ലിംഗേശ്വരയുടെ ഉത്സവത്തിന് തുടക്കമിടുന്നത്. ഹൊന്നകെരെയിലെ ഉത്സവ മൂര്‍ത്തിയുടെ (വിഗ്രഹം) ഗംഗാ സ്‌നാന (വിശുദ്ധ സ്‌നാനം) കൊണ്ടാണ് ആഘോഷം ആരംഭിക്കുന്നത്. വിഗ്രഹം വഹിച്ചിരുന്ന പല്ലക്കിന് സമീപം ഭക്തര്‍ ഒത്തുകൂടി. ഗംഗാസ്നാനത്തിനു ശേഷം പരമ്പരാഗത വാദ്യഘോഷങ്ങള്‍ക്കൊടുവില്‍ പല്ലക്കിനെ ക്ഷേത്രത്തിലേക്ക് ആനയിക്കും. പല്ലക്ക് വലിക്കുന്ന ഭക്തര്‍ മിനിറ്റുകള്‍ക്കകം ഇരുമ്പ് ചങ്ങല അഴിച്ചുമാറ്റുന്നു.

പ്രധാന ദേവതയായ മൈലാരലിംഗേശ്വരന്റെ വിഗ്രഹം വഹിക്കുന്ന പരമ്പരാഗത പല്ലക്കില്‍ നിന്നും ആടിനെ എറിയും. 2013 ല്‍ ആചാരം ജില്ലാ ഭരണകൂടം തടഞ്ഞു. ഇതിനായി കൊണ്ടുവന്ന ആടുകളെ കൈമാറാന്‍ ഭരണകൂടം ഭക്തരോട് ആവശ്യപ്പെട്ടു. അന്ന് ഭക്തരില്‍ നിന്ന് 1118 ആടുകളെയാണ് ഭരണകൂടം പിടിച്ചെടുത്തിരുന്നു. ഈ ആചാരം മുമ്പോട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *