Movie News

ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത തീക്കളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതായിരുന്നു : ജഗദീഷ്

ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത തീക്കളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതായിരുന്നുവെന്ന് നടന്‍ ജഗദീഷ്. രാഷ്ട്രീയം തനിക്ക് പറ്റിയതല്ലെന്നും തനിക്ക് അതിനുള്ള കഴിവില്ലെന്നും ജഗദീഷ് പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ”തീപ്പൊരി ബെന്നി”യുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിലാണ് അദ്ദേഹം ബിഹൈന്‍ഡ്‌സ് വുഡ്‌സിനോട് തന്റെ രാഷ്രീയ അനുഭവം തുറന്നു പറഞ്ഞത്.

” ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത തീക്കളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതായിരുന്നു. ഒരുപാട് ദിവസം ഉറങ്ങാതിരുന്ന്, ഒരുപാട് ദിവസം കഠിനാധ്വാനം ചെയ്ത് വെളുപ്പിനെ നാല് മണിയ്ക്ക് എഴുന്നേറ്റ് അഞ്ച് മണിയ്ക്ക് റെഡിയായി ആറുമണിയോടു കൂടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ്. ഓരോ വീടുകളിമായി പോകും, വാഹനജാഥയും കാര്യങ്ങളുമൊക്കെയായി. ഇന്ന് ആലോചിയ്ക്കുമ്പോള്‍ അതൊരു എക്‌സ്പീരിയന്‍സാണ് പക്ഷേ ആലോചിയ്ക്കുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു ഹൊറിഫൈന്‍ ആണ്. ഞാന്‍ രാഷ്രീയം ഉപേക്ഷിച്ചു. പൂര്‍ണമായി ഉപേക്ഷിച്ചു. രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. എനിക്ക് അതിനുള്ള കഴിവില്ല. രാഷ്രീയം മോശമായിട്ടല്ല. ഞാന്‍ അതിന് പറ്റിയ ആള്‍ അല്ലാത്തതു കൊണ്ടാണ്. ഞാന്‍ ഒരുപ്രാവശ്യം നിന്നിട്ട് പരാജയപ്പെട്ട ആള്‍ അല്ലേ.” – ജഗദീഷ് പറയുന്നു.