Crime

കൊക്കെയ്ന്‍ കടത്താന്‍ നൂതനമാര്‍ഗ്ഗം ; വിഗ്ഗിനുള്ളി ചെറിയ പായ്ക്കറ്റുകളിലായി ഒളിപ്പിച്ചയാള്‍ പിടിയില്‍

ബൊഗോട്ട : സൂക്ഷ്മമായി ഘടിപ്പിച്ച വിഗ്ഗിന്റെ അടിയില്‍ ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച 40 വയസ്സുകാരന്‍ പിടിയില്‍. കൊളംബിയയില്‍ നടന്ന സംഭവത്തില്‍ തിങ്കളാഴ്ച ആംസ്റ്റര്‍ഡാമിലേക്കുള്ള വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെ കാര്‍ട്ടജീനയിലെ വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞുവെച്ചതായി കൊളംബിയ പോലീസ് പറഞ്ഞു. സ്‌കാനറാണ് മറഞ്ഞിരിക്കുന്ന ചരക്ക് വെളിപ്പെടുത്തിയത്.

യൂറോപ്യന്‍ വിപണിയില്‍ ഏകദേശം 10,000 യൂറോ മൂല്യം വരുന്ന കൊക്കെയ്ന്‍ ചെറിയ കൂടുകളിലാക്കി , ‘നാര്‍ക്കോ വിഗ്’ എന്ന് അധികാരികള്‍ വിശേഷിപ്പിച്ച വിഗ്ഗിന്കീഴില്‍ തന്ത്രപരമായി വെയ്ക്കുകയായിരുന്നു. മയക്കുമരുന്ന് പിടികൂടുന്നതിന്റെ ദൃശ്യം തിങ്ക ളാഴ്ച പുറത്തുവിട്ടു. വീഡിയോയില്‍ നീല കയ്യുറകള്‍ ധരിച്ച ഒരു പോലീസ്ഉദ്യോഗസ്ഥ ന്‍, കത്രിക ഉപയോഗിച്ച് സംശയാസ്പദമായ വിഗ് ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുന്നതും ഏ്രക ദേശം ഒരു ഡസനോളം കൊക്കെയ്ന്‍ പാക്കറ്റുകള്‍ പുറത്തെടുക്കുന്നതും വീഡിയോയി ല്‍ കാണാം.

മുമ്പ് രണ്ടുതവണ മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ് പ്രതി. 2013 മുതല്‍ കൊളംബിയയില്‍ കൊക്കെയ്ന്‍ ഉല്‍പ്പാദനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാ ണെന്ന് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ് ആന്‍ഡ് ക്രൈം പറയുന്നു. 2023-ല്‍ കൊളംബിയയില്‍ ലഹരി കുറ്റിക്കാടുകളുടെ കൃഷി 10 ശതമാനം വര്‍ദ്ധിച്ചതായി അന്താരാഷ്ട്ര സംഘടന ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് കണ്ടെത്തി.

കൊളംബിയയില്‍ കൊക്കെയ്ന്‍ ഉല്‍പ്പാദനം മുന്‍ വര്‍ഷത്തേക്കാള്‍ 53% വര്‍ദ്ധിച്ചു. വിമതരുമായി 2016 ലെ സമാധാന ഉടമ്പടി ഗ്രാമപ്രദേശങ്ങളിലെ കഞ്ചാവ് കൃഷി തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, ചെറിയ സായുധ സംഘങ്ങള്‍ കൊക്കെയ്ന്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയാണ്.