Oddly News

ജാങ്കോ ഞാൻ പെട്ടു … നായയുടെ കുര കേട്ട് വിറച്ച് മൂര്‍ഖന്‍, അനങ്ങാനാകാതെ കുടുങ്ങിയത് വീട്ടിലെ ഗേറ്റില്‍- വീഡിയോ

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിന് സമീപം മുട്ടപലത്ത് വീടിന്റെ ഗേറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ സ്നേക്ക് റെസ്ക്യൂവർ രക്ഷപ്പെടുത്തി. വീട്ടിലെ നായ നിർത്താതെ കുരയ്ക്കുന്നത് കേട്ട് ഭയന്ന പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിന്റെ വീതി കുറഞ്ഞ ഭാഗത്ത് കുടുങ്ങുകയായിരുന്നു.

സുഹൃത്ത് വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സ്നേക്ക് റെസ്ക്യൂവർ രാജേഷ് തിരുവാമനയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തത്.

നല്ല വലിപ്പമുള്ള പാമ്പായിരുന്നു ഇത്. സാധാരണയായി ഇത്തരം സ്ഥലങ്ങളിൽ പാമ്പുകൾ കുടുങ്ങാറില്ലെങ്കിലും, നായയുടെ സാന്നിധ്യം കാരണമുണ്ടായ ഭയമാണ് പാമ്പിനെ ഗേറ്റിനിടയിലേക്ക് എത്തിച്ചത്. മുന്നോട്ടോ പിന്നോട്ടോ നീങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പാമ്പ്. ഇത്തരം സാഹചര്യങ്ങളിൽ പാമ്പുകൾ കൂടുതൽ അപകടകാരികളാകാനും കടിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *