Crime

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ അടിപിടി, മുടിയിൽ പിടിച്ച് വലിച്ചും മുതുകിലിടിച്ചും… വീഡിയോ വൈറല്‍

ഓരോ ദിവസം കഴിയുന്തോറും വിദ്യാർത്ഥികൾക്കിടയിലെ സംഘർഷങ്ങളും അക്രമങ്ങളും വർധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന അനേകം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഒരു ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥിനികൾ ക്ലാസ്സ്‌ റൂമിൽ വച്ച് പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയിൽ പെൺകുട്ടികൾ പരസ്പരം അടിക്കുന്നതും ചവിട്ടുന്നതും മുടിയും പിടിച്ചു വലിക്കുന്നതും കാണാം.

വീഡിയോയുടെ തുടക്കത്തിൽ വിദ്യാർത്ഥിനികൾ തമ്മിൽ തർക്കിക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം ഒരു പെണ്‍കുട്ടി മറ്റേയാളുടെ കവിളത്ത് അടിക്കുകയാണ്. തുടർന്ന് അടികൊണ്ട പെണ്‍കുട്ടി തിരിച്ചടിക്കുന്നു. വിദ്യാർത്ഥിനകൾ പരസ്പരം അടിക്കുകയും ചവിട്ടുകയും ചെയ്യുന്നു.

https://twitter.com/gharkekalesh/status/1903127043845525912

@ghar ke kalesh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്ലാസ് മുറിക്കുള്ളിൽ വച്ച് നടന്ന നാടകീയ രംഗങ്ങൾ സഹപാഠികളായ മറ്റു വിദ്യാർത്ഥികളാണ് മൊബൈലിൽ പകർത്തിയത്. വീഡിയോ ഇതിനകം നെറ്റിസൺമാർക്കിടയിൽ കാര്യമായ പ്രതികരണങ്ങൾക്കും ചർച്ചകൾക്കും കാരണമായിട്ടുണ്ട്. പല ഉപയോക്താക്കളും നർമ്മവും വിമർശനാത്മകവും കൗതുകകരവുമായ അഭിപ്രായങ്ങൾ പങ്കുവെച്ചു.

ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആദ്യത്തെ വീഡിയോയല്ല. മറ്റ് കോളേജുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവണതകൾ വിദ്യാർത്ഥികളുടെ പെരുമാറ്റത്തെയും കാമ്പസ് സുരക്ഷയെയും കുറിച്ചുള്ള കടുത്ത ആശങ്കകളാണ് ഉയർത്തുന്നത്. സ്കൂൾ റിപ്പോർട്ട്‌ പ്രകാരം വ്യക്തിപരമായ ചില പ്രശ്നങ്ങളുടെ പേരിലാണ് ഇവിടെ രണ്ട് വിദ്യാർത്ഥികൾ പരസ്പരം അടിക്കുകയും മുടിയിൽ പിടിച്ച് ആക്രമിക്കുകയും ചെയ്യുന്നത്.

ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപെടുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ ഇത്തരം പെരുമാറ്റത്തിന് പിന്നിലെ അടിസ്ഥാനകാരണങ്ങൾ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. സംഘർഷം പരിഹരിക്കാനുള്ള സാധിക്കാതെ വരിക, സമപ്രായക്കാരുടെ മത്സരം, ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയയുടെ വ്യാപകമായ ഉപയോഗം എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടേക്കാം.

സുരക്ഷിതവും സ്വാഗതാർഹവുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാൻ സ്കൂളുകളും കോളേജുകളും സമഗ്രമായ പരിഹാരങ്ങൾ സ്വീകരിക്കണം.
വിദ്യാർത്ഥികൾ, സ്റ്റാഫ്, ഫാക്കൽറ്റി, വിദ്യാർത്ഥികൾ, ഗൈഡൻസ് കൗൺസിലർമാർ എന്നിവർ തമ്മിൽ സജീവമായ ആശയവിനിമയ മാർഗങ്ങൾ ആരംഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *