തുടര്‍ച്ചയായി എട്ട് വര്‍ഷമായി, അത്ര അറിയപ്പെടാത്ത ഇന്ത്യന്‍ നഗരമായ ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി നിലനില്‍ക്കുന്നു. വൃത്തി മാനദണ്ഡമാക്കി ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഒരു വലിയ പൗര മുന്നേറ്റത്തിന്റെ പിന്‍ബലത്തിലാണ് ഇന്‍ഡോറിന് തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും മാലിന്യരഹിത നഗരമായി നിലനില്‍ക്കാന്‍ കഴിയുന്നത്.
ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തുന്ന ഒരാള്‍ക്ക് താന്‍ ഇന്ത്യയിലല്ല എന്ന തോന്നല്‍ ഉളവാക്കുക സാധാരണമാണെന്ന് നഗരവാസകള്‍ പറയുന്നു. വടക്കന്‍ മേഖലയിലെ പല നഗരങ്ങളും മധ്യത്തില്‍ മാലിന്യ ങ്ങള്‍ കുമിഞ്ഞുകൂടാന്‍ അനുവദിക്കുന്ന പ്രവണത നില നിര്‍ത്തുമ്പോള്‍ ഇത് സഹിക്കാ ന്‍ ഇന്‍ഡോറിലെ നഗരവാസികള്‍ക്ക് കഴിയില്ല.
മാലിന്യം സഹിക്കാന്‍ കഴിയാത്ത അവസ്ഥ നഗരവാസികള്‍ക്ക് ഉണ്ടാക്കിയിരുന്നു. നായ്ക്കളും പന്നികളും പശുക്കളും റോഡരികിലെ മാലിന്യക്കൂമ്പാരങ്ങളില്‍ ചുറ്റിത്തി രിയുന്ന കാലം മുതല്‍, ഓരോ കാറിന്റെയും ഡ്രൈവര്‍മാര്‍ വാഹനത്തില്‍ ഓടിച്ചെത്തി അവരുടെ മാലിന്യങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയുന്നത് ഉള്‍പ്പെടെ യുള്ള പ്രവണത കള്‍ നഗരം കണ്ടിരുന്നു. പൗരബോധം ഒരു തകര്‍ച്ചയുടെ ഘട്ടത്തിലെ ത്തി നില്‍ക്കുന്ന പഴയ സാഹചര്യത്തില്‍ നിന്നും എട്ടുവര്‍ഷമായി നഗരം മാറിയിരി ക്കുകയാണ്.
നഗരത്തില്‍ ഒരു മാലിന്യം പോലും അവശേഷിപ്പിക്കാന്‍ തയ്യാറാകാതെ 850 തെരുവ് തൂപ്പുകാരുടെ ഒരു സൈന്യം എല്ലാ രാത്രിയും വൃത്തിയാക്കുന്നു. മാലിന്യ ട്രക്കുകളുടെ ഒരു കൂട്ടം അയല്‍പക്കങ്ങളിലൂടെ ഒരു ഐസ്‌ക്രീം വാന്‍ പോലെ ഒരു ജിംഗിള്‍ വായിച്ചു കൊണ്ട് നിരന്തം പാഞ്ഞു പോകുന്നു. മാലിന്യങ്ങള്‍ പുറത്തെടുക്കേണ്ട സമയമത്തെ ക്കുറിച്ച് നാട്ടുകാര്‍ക്ക് നിരവധി തവണ ബോധവല്‍ക്കരണവും മുന്നറി യിപ്പും നല്‍കി. ഇലക്ട്രോണിക്, നനഞ്ഞ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര, ബയോ മെഡിക്കല്‍/അപകടകര മായ മാലിന്യങ്ങള്‍ എന്നിങ്ങനെ നഗരത്തില്‍ എത്തിയേ ക്കാവുന്ന സകല മാലിന്യങ്ങ ളെയും ഇപ്പോള്‍ സൂക്ഷ്മമായി വേര്‍തിരിച്ചു തരംതിരിച്ചു പലതായി മാറ്റുന്നു.
മുനിസിപ്പല്‍ ടെക് ജീവനക്കാരുടെ ഒരു സംഘം ഓരോ ട്രക്കും ജിപിഎസ് ഉപയോഗിച്ച് നിരീക്ഷിക്കുകയും അവ വളവുകള്‍ മുറിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഏറ്റ വും ചെറുതും അപൂര്‍വ്വമായി ഉപയോഗിക്കുന്നതുമായ തെരുവുകളില്‍ പോലും എല്ലാ നിറ ങ്ങളിലുമുള്ള ബിന്നുകള്‍ കാണാം, പലയിടത്തായി സ്ഥാപിച്ചിട്ടുള്ള സിസി ടിവി ക്യാ മറകള്‍ മാലിന്യം തള്ളുന്നവരെ തിരിച്ചറിയാനും പിഴ ചുമത്താനും പ്രവര്‍ത്തി ക്കു ന്നു.