Oddly News

ട്രാഫിക് നിശ്ചലമാക്കി സീബ്രാ ക്രോസിങ്ങിൽ കിടന്ന് ഫോട്ടോഷൂട്ട്; വിവാദമായതോടെ ഖേദപ്രകടനവുമായി സോഷ്യൽ മീഡിയ താരം

ഇൻഡോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഇൻഡോറിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് വെളിച്ചം തെളിഞ്ഞ് വാഹനങ്ങൾ നിൽക്കുമ്പോൾ ഒരു പെൺകുട്ടി സീബ്ര ക്രോസിംഗിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇൻസ്റ്റാഗ്രാം റീൽസിനായുള്ള ഫോട്ടോഷൂട്ടിന് വേണ്ടിയാണ് യുവതി ഇത്തരത്തിൽ ചെയ്തതെന്നാണ് സൂചന. വീഡിയോ വൈറലായതോടെ സംഭവം അന്വേഷിക്കാൻ പോലീസ് ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് പോലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ ഈ ഇൻസ്റ്റാഗ്രാം വീഡിയോ കണ്ടെത്തിയത്. ലLantern സ്ക്വയറിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രകൃതി ഗൗർ എന്ന ഇൻഫ്ലുവൻസറാണ് സിഗ്നലിൽ Read More…

Oddly News

സമോസ കഴിച്ചയാൾ ഞെട്ടി! ഉള്ളിൽ ചത്ത പാറ്റ; വേണമെങ്കിൽ വീഡിയോ എടുത്തോളൂ എന്നു കടയുടമ! വിഡിയോ

മധ്യപ്രദേശിലെ ഇൻഡോറിൽ കടയിൽ നിന്ന് വാങ്ങിയ സമോസയ്ക്കുള്ളിൽ ചത്ത പാറ്റയെ കണ്ടെത്തി. തുടർന്ന് ഉപഭോക്താവ് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും ഫുഡ് സേഫ്റ്റി അഡ്മിനിസ്ട്രേഷനിലും പരാതി നൽകി. തിങ്കളാഴ്ച ചിക്മംഗ്ലൂർ സ്ക്വയറിലെ ശ്രമ ശിബിരത്തിന് സമീപമാണ് സംഭവം നടന്നത്. ഇൻഡോർ സ്വദേശിയായ പിയൂഷ് മൗര്യ മഴ പെയ്തപ്പോൾ അവിടുത്തെ രത്‌ലാം നംകീൻ എന്ന കടയിൽ കയറി സമോസ വാങ്ങുകയായിരുന്നു. സമോസ തിന്നുന്നതിനിടയിലാണ് അതിനുള്ളിൽ ചത്ത പാറ്റയെ കണ്ടത്. മൗര്യ ഉടൻതന്നെ ഇതിന്റെ വീഡിയോ പകരർത്തുകയും കടയുടമയെ വിവരമറിയിക്കുകയും ചെയ്തു. Read More…

Crime

“അമ്മ അനുഭവിച്ച അതേവേദന അയാളും അറിയണം”; കൊലയാളിയായ അച്ഛനെതിരെ 13കാരി മകൾ!

മധ്യപ്രദേശിൽ പോസ്റ്റൽ അസിസ്റ്റന്റായ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ, പ്രതിയായ പിതാവിനെതിരെ കടുത്ത നിലപാടുമായി 13 വയസ്സുകാരിയായ മകൾ രംഗത്ത്. അച്ഛനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും, തന്റെ അമ്മ അനുഭവിച്ച അതേ വേദന അയാളും അനുഭവിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടയിലാണ് മകളുടെ ഈ വൈകാരിക പ്രതികരണം ഉണ്ടായത്. അമ്മയ്ക്ക് നീതി വേണമെന്ന് കരഞ്ഞുപറയുന്ന പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിലുള്ള സൻയോഗിതാഗഞ്ച് Read More…

Oddly News

കല്യാണപ്പന്തലിൽ മുട്ടൊപ്പം വെള്ളം; വധുവിനെ കോരിയെടുത്ത് വരന്റെ ‘മാസ്സ്’ എൻട്രി! – വീഡിയോ കാണാം

ഇൻഡോർ: കനത്ത മഴയെ തുടർന്ന് വിവാഹപ്പന്തലിൽ വെള്ളം കയറിയപ്പോൾ വധുവിനെ കൈകളിൽ കോരിയെടുത്ത് വരൻ. മധ്യപ്രദേശിലെ ഇൻഡോറിലാണ് രസകരമായ ഈ സംഭവം നടന്നത്. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ വെള്ളക്കെട്ടുണ്ടായതോടെയാണ് വിവാഹ വേദിയിലേക്ക് വെള്ളം ഇരച്ചുകയറിയത്. എന്നാൽ ഈ പ്രതികൂല സാഹചര്യത്തിലും ഒട്ടും ആവേശം ചോരാതെ, നിറഞ്ഞ സന്തോഷത്തോടെയാണ് ദമ്പതികൾ തങ്ങളുടെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. ഈ അപൂർവ്വ വിവാഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. കല്യാണ വസ്ത്രങ്ങൾ ധരിച്ച Read More…

Oddly News

രണ്ടു വീട്, ഒരു ഫ്ലാറ്റ്, ഭിക്ഷയ്ക്കെത്തുന്നത് കാറിൽ, പലിശയ്ക്കു പണമിടപാടും; ഇൻഡ്യയിലെ ‘കോടീശ്വര’നായ യാചകന്‍

ഇൻഡോർ: ചക്രങ്ങൾ ഘടിപ്പിച്ച പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷ എടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടു​ത്തെ ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് ഇയാള്‍ തന്റെ സമ്പാദ്യത്തെ കുറിച്ച് പറഞ്ഞത്. ∙ രണ്ട് വീട് ഒരു ഫ്ലാറ്റ്, നിരവധി വാഹനങ്ങൾ വർഷങ്ങളായി ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ Read More…

Lifestyle

മുലപ്പാലില്ല, 5മാസം പ്രായമായ കുഞ്ഞിന് പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തുകൊടുത്തു; ദാരുണാന്ത്യം

‘‘ദൈവം ഞങ്ങളെ പത്തു വര്‍ഷത്തിനുശേഷം അനുഗ്രഹിച്ചു, ഇപ്പോള്‍ ആ അനുഗ്രഹം അവന്‍ തിരിച്ചെടുത്തു’’, ഇന്‍ഡോറിലെ ഭഗീരത്പുരയിലെ വീട്ടിലിരുന്ന് ഒരു മുത്തശ്ശി വിലപിക്കുകയാണ്. അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ ചലനമറ്റ ശരീരംകണ്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ് ഈ കുടുംബം. പ്രസവശേഷം അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ മുലപ്പാലില്ലായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിന് പാക്കറ്റ്പാല്‍ കൊടുക്കാന്‍ കുടുംബം തീരുമാനിച്ചത്. കട്ടിയായ പാല്‍ കൊടുക്കേണ്ടെന്ന് കരുതി വീട്ടിലെത്തുന്ന പൈപ്പുവെള്ളവും അല്‍പം ചേര്‍ത്താണ് കുഞ്ഞിനു നല്‍കിയത്. അത് ആ കുരുന്നിന്റെ ജീവനെടുക്കുമെന്ന് സ്വപ്നത്തില്‍പോലും ആരും Read More…

Lifestyle

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം; ഇന്‍ഡോറില്‍ ചപ്പുചവറുകള്‍ വലിച്ചെറിയാന്‍ സമ്മതിക്കില്ല

തുടര്‍ച്ചയായി എട്ട് വര്‍ഷമായി, അത്ര അറിയപ്പെടാത്ത ഇന്ത്യന്‍ നഗരമായ ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി നിലനില്‍ക്കുന്നു. വൃത്തി മാനദണ്ഡമാക്കി ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഒരു വലിയ പൗര മുന്നേറ്റത്തിന്റെ പിന്‍ബലത്തിലാണ് ഇന്‍ഡോറിന് തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും മാലിന്യരഹിത നഗരമായി നിലനില്‍ക്കാന്‍ കഴിയുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തുന്ന ഒരാള്‍ക്ക് താന്‍ ഇന്ത്യയിലല്ല എന്ന തോന്നല്‍ ഉളവാക്കുക സാധാരണമാണെന്ന് നഗരവാസകള്‍ പറയുന്നു. വടക്കന്‍ മേഖലയിലെ പല നഗരങ്ങളും Read More…