Movie News

അഞ്ചുവര്‍ഷത്തെ വിലക്കിനുശേഷം മടങ്ങിവരവ് തൃഷയുടെ ശബ്ദമായി; ലോകേഷ് കനകരാജിന് നന്ദി പറഞ്ഞ് പാട്ടുകാരി ചിന്മയി

കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ തമിഴിലെ പ്രമുഖ ഗായികയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപാദ ഒരിക്കലും ഭയപ്പെടുന്ന ആളല്ല. ഈ സ്വഭാവത്തിന്റെ പേരില്‍ താരം പലപ്പോഴും പലരുടേയും അതൃപ്തിയും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് നടത്തിയ മീ ടൂ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നേരിട്ട താരം ഇളയദളപതി വിജയ് യുടെ ലിയോയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് നടി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ച

ലിയോയില്‍ തന്റെ ശബ്ദം ഉപയോഗിച്ചെന്നും തമിഴിലും തെലുങ്കിലും കന്നഡത്തിലും തൃഷയ്ക്കായി ഡബ്ബ് ചെയ്‌തെന്നും തനിക്ക് അനുകൂലമായ നിലപാട് എടുത്തതില്‍ ലോകേഷ് കനകരാജിനോടും ലളിതിനോടും ദശലക്ഷ കണക്കിന് തവണ നന്ദി പറയുന്നതായും താരം എക്‌സില്‍ കുറിച്ചു. അഞ്ചുവര്‍ഷം മുമ്പ് 2018 ല്‍ തമിഴ് കവിയും സിനിമാഗാനരചയിതായുവമായ വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉയര്‍ത്തിയതാണ് ചിന്മയിയെ വിവാദത്തിലാക്കിയത്.

ഇന്ത്യയില്‍ മീടൂ ആരോപണം കത്തി നിന്ന സമയത്ത് പാട്ടുകാരി പാട്ടെഴുത്തുകാരനെതിരേ രംഗത്ത് വരികയായിരുന്നു. ഒരു പാട്ടിന്റെ റെക്കോഡിംഗുമായി ബന്ധപ്പെട്ട് വൈരമുത്തു തന്നോട് ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ചെന്നായിരുന്നു താരത്തിന്റെ ആരോപണം. പിന്നാലെ നടിയെ തമിഴ് സിനിമാ വ്യവസായത്തില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു.അതേസമയം വൈരമുത്തുവിന് പുറമേ തമിഴ്‌സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ മോശം പെരുമാറ്റം നടത്തിയ മറ്റ് ഏതാനും ഉന്നതര്‍ക്കെതിരേയും ചിന്മയി ആക്ഷേപം നടത്തിയിരുന്നു.

ചിന്മയിയുടെ നടപടി തമിഴിലെ അനേകം സ്ത്രീകള്‍ക്ക് പ്രചോദനമാകുകയും പലരും മുമ്പോട്ട് വരികയും ചെയ്തിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയ്ക്ക് വന്‍ പ്രതീക്ഷകളാണ് ഉയരുന്നത്. വിജയ് നായകനായ സിനിമയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്‌കിന്‍, പ്രിയാ ആനന്ദ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.